സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കൊല്ലത്ത് സഹകരണ ബാങ്കിൽ സ്ത്രീ ആത്മഹത്യ ചെയ്തു

വിമെന്‍ പോയിന്‍റ് ടീം

കൊല്ലത്ത് സർവീസ് സഹകരണ ബാങ്കിൽ സ്ത്രീ ആത്മഹത്യ ചെയ്തു. പരവൂർ പൂതക്കുളത്താണ് സംഭവം. പൂതക്കുളം സ്വദേശിനി സത്യവതി(49)യാണ് ആത്മഹത്യ ചെയ്തത്. ബാങ്കിലെ താത്കാലിക ജീവനക്കാരിയാണ് സത്യവതി.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ബാങ്കിൽ കളക്ഷൻ ഏജന്റായി ജോലി നോക്കിയിരുന്ന സത്യവതി സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. രണ്ട് മണിയോടെ ബാങ്കിലേക്ക് മണ്ണെണ്ണയുമായി എത്തിയ സത്യവതി തീകൊളുത്തുകയായിരുന്നു. തീപടർന്നതോടെ ബാങ്കിലുണ്ടായിരുന്ന ജീവനക്കാർ ഓടിരക്ഷപ്പെട്ടു. പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി.

25 വർഷമായി സത്യവതി പൂതക്കുളം സർവീസ് സഹകരണ ബാങ്കിൽ താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു. സ്ഥിര നിയമനം നൽകണമെന്ന കോടതി ഉത്തരവ് ഉണ്ടായിരുന്നെങ്കിലും ബാങ്ക് അത് പാലിച്ചില്ലെന്നാണ് ആരോപണം. അതേസമയം നിയമനത്തിൽ അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെന്ന് ബാങ്ക് പ്രതിനിധികൾ പറയുന്നു.സത്യവതിയെക്കാൾ പ്രവൃത്തി പരിചയം കുറഞ്ഞയാൾക്ക് നിയമനം നൽകിയെന്നും ആരോപണമുണ്ട്. ലോക് ഡൗൺ പ്രതിസന്ധിയായതിനാൽ സത്യവതി സാമ്പത്തികമായും ബുദ്ധിമുട്ട് നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. സത്യവതിക്ക് ഒരു മകനും മകളുമാണുള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും