സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍; സ്വര്‍ണം ഒളിപ്പിച്ച വിവരം രേണുകയ്ക്ക് അറിയാമായിരുന്നെന്ന് സുരേന്ദ്രന്‍

വിമെന്‍ പോയിന്‍റ് ടീം

 ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ അമ്മ രേണുകയെയും സഹോദരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പുനലൂര്‍ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമാവും അറസ്റ്റ് സംബന്ധിച്ച തീരുമാനമുണ്ടാവുക.

രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിനെത്തിച്ചേരാനായി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായില്ല. തുടര്‍ന്നാണ് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.

കുഴിച്ചിട്ട സ്വര്‍ണം മുഴുവന്‍ ഉത്രയുടേത് തന്നെയാണെന്ന് സൂരജിന്റെ അമ്മ സമ്മതിച്ചു. ഉത്രയുടെയും സൂരജിന്റെയും വിവാഹ ആല്‍ബവുമായാണ് ഇവരെ ക്രൈംബ്രാഞ്ചിന്റെ ഓഫീസില്‍ എത്തിച്ചത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയരാക്കുമെന്നാണ് വിവരം. ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു.

സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സൂരജിനെയും സുരേന്ദ്രനെയും ക്രൈംബ്രാഞ്ച് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. സുരേന്ദ്രന്‍ പൊലീസിന് കാണിച്ചുകൊടുത്ത കുഴിച്ചിട്ട 38 പവന്‍ ഉത്രയുടേത് തന്നെയാണെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണം കുഴിച്ചിട്ട വിവരം രേണുകയ്ക്കും അറിയാമായിരുന്നെന്നും ഇവര്‍ വെളിപ്പെടുത്തി. റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും