സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

രാജ്യത്ത് വൈസ് ചാൻസലറായി നിയമിതയാകുന്ന ആദ്യ പട്ടിക വർഗ വനിതയായി സോനാഝാരിയ മിൻസ്​

വിമെന്‍ പോയിന്‍റ് ടീം

'തുംസേ നാ ഹോ പായേഗാ...'(നീ അത്ര മിടുക്കിയല്ല). ആ വാക്കുകൾ ഇപ്പോഴും നല്ല ഓർമയുണ്ട്​ സോനാഝാരിയ മിൻസിന്​. ജീവിതം മാറ്റിമറിച്ചത്​ ആ മുൻധാരണകളെ തിരുത്തിയെഴുതാനു​ള്ള വാശിയായിരുന്നു. റാഞ്ചിയിലെ സ്​കൂളിൽ പഠിക്കു​മ്പോൾ മാത്​സ്​ അധ്യാപകനാണ്​ ഗുംല ജില്ലയിലെ ആദിവാസിപ്പെൺകുട്ടിയോട്​ പഠനമികവിനെക്കുറിച്ച്​ അത്തരമൊരു വിലയിരുത്തൽ നടത്തിയത്​. ഝാർഖണ്ഡിലെ സിദോ കൻഹു മുർമു യൂണിവേഴ്​സിറ്റിയുടെ (എസ്​.കെ.​എം.യു) വൈസ്​ ചാൻസലറായി ഈ ആദിവാസി വനിത നിയമിതയാകു​മ്പോൾ എല്ലാ കണക്കുകൂട്ടലും തകർത്ത്​ അതു പുതിയ ചരിത്രമാവുകയാണ്​. രാജ്യത്ത് ഒരു സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിതയാകുന്ന ആദ്യ പട്ടിക വർഗ വനിതയെന്ന വിശേഷണം ഒറാവോൺ ഗോത്രവിഭാഗക്കാരിയായ മിൻസിന്​​ സ്വന്തം.

'ആദിവാസിയായതിനാൽ ഇംഗ്ലീഷ്​ മീഡിയം സ്​കൂളിൽ എനിക്ക്​ പ്രവേശനം കിട്ടിയില്ല. അതോടെ, റാഞ്ചിയിലെ ഹിന്ദി മീഡിയം സ്​കൂളായ സെന്‍റ് മാർഗരറ്റ്​സിൽ ചേർന്നു. അവിടെ പഠനത്തിൽ ഞാൻ ഒട്ടും മോശമല്ലായിരുന്നു. സ്​കൂളിൽ വിദ്യാർഥികളിലും അധ്യാപകരിലും ഭൂരിഭാഗം പേരും പട്ടിക വർഗക്കാരായിരുന്നു. എന്നാൽ, മാത്​സ്​ ടീച്ചർ ഗോത്ര വർഗത്തിൽപെട്ടയാളായിരുന്നില്ല.മാത്​സ്​ ആണ്​ ഞാൻ ഏറ്റവും മികവു കാട്ടുന്ന വിഷയമെന്ന്​ അ​‍ദ്ദേഹത്തിനറിയാമായിരുന്നു.മാത്​സിൽ മൂന്നു തവണ ഞാൻ നൂറിൽ നൂറു മാർക്കും നേടി. എന്നിട്ടും അദ്ദേഹം എന്നോട്​ പറഞ്ഞത്​ നീ ഡിഗ്രിക്ക്​ മാത്​സ്​ എടുക്കരുതെന്നായിരുന്നു.മാത്​സിൽ ഞാൻ കേമിയല്ല എന്നായിരുന്നു  നിരീക്ഷണം.അത് എന്നെ വാശിയേറ്റി.ഡിഗ്രിക്ക്​ മാത്​സ്​ എടുക്കാൻ തന്നെയായിരുന്നു എന്‍റെ തീരുമാനം'.

ചെന്നൈയിലെ വുമൺസ്​​ ക്രിസ്​റ്റ്യൻ കോളജിലായിരുന്നു മാത്​സിൽ ഡിഗ്രി പഠനം. മാത്തമാറ്റിക്​സിൽ എം.എസ്​.സി പഠനം മദ്രാസ്​ ക്രിസ്​റ്റ്യൻ കോളജിൽ.ഡൽഹി ജവഹർലാൽ നെഹ്​റു യൂണിവേഴ്​സിറ്റിയിൽനിന്ന്​ കമ്പ്യൂട്ടർ സയൻസിൽ പി.എച്ച്​.ഡി നേടി. ​കമ്പ്യൂട്ടർ പഠനം സാർവത്രികമല്ലാതിരുന്ന കാലത്ത്​ 1986ൽ ജെ.എൻ.യുവിൽ കമ്പ്യൂട്ടർ പഠനത്തിന്​ ചേർന്നത്​ മാത്​സിൽനിന്ന്​ കമ്പ്യൂട്ടറിലേക്കുള്ള മാറ്റമെന്ന വെല്ലുവിളി സ്വീകരിക്കുന്നതിനൊപ്പം ജെ.എൻ.യുവിൽ പഠിക്കാനുള്ള അതീവ താൽപര്യവും കൊണ്ടാണെന്ന്​ സോനാഝാരിയ പറയുന്നു.പഠനം കഴിഞ്ഞ്​ ഭോപ്പാലിലും മധുരയിലും കുറച്ചുനാൾ അധ്യാപക ജോലി നോക്കിയശേഷം 1992ൽ മിൻസിന്​​ ജെ.എൻ.യുവിൽ അധ്യാപികയായി നിയമനം ലഭിച്ചു. തന്നിൽനിന്ന്​ പ്രചോദനമു​ൾക്കൊണ്ട്​ ഒ​ട്ടേറെ ആദിവാസി ഉദ്യോഗാർഥികൾ ജെ.എൻ.യുവിലും ഡൽഹി യൂണിവേഴ്​സിറ്റിയിലും കഴിഞ്ഞ വർഷങ്ങളിൽ നിയമനം നേടിയതായി മിൻസ്​ സാക്ഷ്യപ്പെടുത്തുന്നു. 2018-19ൽ ജെ.എൻ.യു ടീച്ചേഴ്​സ്​ അസോസിയേഷൻ പ്രസിഡൻറായിരുന്നു അവർ. അക്കാലത്ത്​ സീറ്റുകൾ വെട്ടിക്കുറക്കുന്നതിനും ഓൺലൈൻ പ്രവേശന പരീക്ഷക്കും നിർബന്ധിത അറ്റൻഡൻസിനുമെതിരെ അധ്യാപകരും വിദ്യാർഥികളും ചേർന്ന്​ സംയുക്​ത സമരം നടത്തി. ഈ വർഷം ജനുവരിയിൽ കാമ്പസിൽ കയറി ഫാസിസ്​റ്റ്​ ശക്​തികൾ നടത്തിയ അക്രമത്തിൽ കല്ലേറുകൊണ്ട്​ മിൻസിന്​ പരിക്കുപറ്റിയിരുന്നു.സത്യത്തിനും നീതിക്കുമൊപ്പമാണ്​ അധികൃതർ നിലയുറപ്പിക്കേണ്ടതെന്ന്​ ശക്​തമായി വാദിക്കുന്ന ഈ അധ്യാപിക ലോക്​ഡൗൺ കാലത്ത്​ അന്തർ സംസ്​ഥാന തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളിലും ഇടപെട്ടിരുന്നു.ഈ വർഷം ജനുവരിയിൽ ജെഎൻയുവിൽ നടന്ന സംഘർഷത്തിൽ കല്ലേറിൽ പരിക്കറ്റ അധ്യാപകരിൽ ഒരാൾ കൂടിയാണ് സോനാചാര്യ. ''ഏതൊരു അധികാരവും സത്യത്തിലും നീതിയിലും ഉറച്ചതായിരിക്കണം എന്നാണ് എന്റെ നിലപാട്.സത്യത്തെ മറച്ചുവയ്ക്കാനോ വളച്ചൊടിക്കാനോ സാധിക്കില്ല. നീതി നടപ്പിലാക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാനും സാധിക്കില്ല.'' സോനാചാര്യയുടെ വാക്കുകൾ ലോക്ക് ഡൗൺ കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾക്ക് വേണ്ടി നിലകൊണ്ടാണ് സോനാചാര്യ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്.ഝാര്ഡഖണ്ഡ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ രാഷ്ട്രീയക്കാർക്കും സാമൂഹിക പ്രവർത്തകർക്കും സോനാചാര്യയുടെ ഫോൺവിളിയെത്തി. തിരുപ്പൂരിലെ വസ്ത്രനിർമ്മാണ യൂണിറ്റിൽ കുടുങ്ങിപ്പോയ 141 സ്ത്രീകൾക്ക് വേണ്ടിയാണ് അവർ ഇവരെയെല്ലാം വിളിച്ചത്. ഒടുവിൽ മെയ് 23 ഇവരെല്ലാം സ്വന്തം വീടുകളിൽ തിരികെയെത്തിക്കാനായി.
ലോക്ക് ഡൗൺ മൂലം റാഞ്ചിയിൽ കുടുങ്ങിപ്പോയ‌ിരുന്നു ഇവർ.

മെയ് മാസത്തിലാണ് നാല് സംസ്ഥാനങ്ങളിലെ വൈസ് ചാൻസലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഹസാരിബാ​ഗിലെ വിനോബഭാവെ യൂണിവേഴ്സിറ്റിയിലും എസ്കെഎംയു യൂണിവേഴ്സിറ്റിയിലുമാണ് സോനാചാര്യ മിൻസ് അപേക്ഷ സമർപ്പിച്ചത്.ജെ.എൻ.യുവിൽ കമ്പ്യൂട്ടർ ആൻഡ്​ സിസ്​റ്റം സയൻസസ്​ പ്രൊഫസറായിരിക്കേയാണ്​ വി.സിയായി നിയമിതയാകുന്നത്​.തുടര്‍ന്ന് ഝാർഖണ്ഡിലെ ദുംക സിഡോ കൻഹു മുർമു സർവ്വകലാശാലയിലെ വൈസ് ചാൻസലറായിട്ടാണ് സോനാചാര്യ നിയമിതയാകുന്നത് .

റാഞ്ചിയിലെ ഗോസ്​നർ കോളജ്​ സ്​ഥാപിച്ച ലുഥറൻ ബിഷപ്​ എമെറിറ്റസ്​ നിർമൽ മെയിൻസിന്‍റെ  മകളാണ്​ സോനാഝാരിയ. ഒറാവോൻ വിഭാഗക്കാരുടെ ഭാഷയായ കുടുഖ്​ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന നിർമൽ മിൻസിന്​ 2016ൽ ഭാഷാ സമ്മാൻ പുരസ്​കാരം ലഭിച്ചിട്ടുണ്ട്.​


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും