സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

യുഎന്‍ സമാധാന പാലനത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയ്ക്ക്

വിമെന്‍ പോയിന്‍റ് ടീം

യുഎന്‍ സമാധാന പാലനത്തിനുള്ള പുരസ്‌കാരം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയ്ക്ക്. മേജര്‍ സുമന്‍ ഗവാനിയാണ് ഐക്യരാഷ്ട്രസഭയുടെ മിലിട്ടറി ജെന്‍ഡര്‍ അഡ്വക്കേറ്റ് ഓഫ് ദ ഇയര്‍ അവാര്‍ഡ് എന്ന അപൂര്‍വ്വ നേട്ടത്തിന് അര്‍ഹയായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദക്ഷിണ സുഡാനില്‍ ഉണ്ടായ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള കൃത്യമായ ഇടപെടലാണ് സുമനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 2018 മുതല്‍ 2019 വരെ ദക്ഷിണ സുഡാനിലെ സൈനിക നിരീക്ഷകയായിരുന്നു ഗവാനി. യുഎന്‍ സമാധാന പാലകരുടെ അന്താരാഷ്ട്ര ദിനമായ സോബ 29 ന് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചടങ്ങില്‍ മേധാവി ആന്റോണിയോ ഗുട്ടെറെസില്‍ നിന്നും സുമന്‍ ബഹുമതി ഏറ്റുവാങ്ങി.

സമാധാന പാലനത്തിനുള്ള പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും പുരസ്‌കാരം ഇന്ത്യയിലെ എല്ലാ സമാധാന പാലകര്‍ക്കുമായി സമര്‍പ്പിക്കുന്നു എന്നും സുമന്‍ പറഞ്ഞു. 2011-ലാണ് സുമന്‍ ഇന്ത്യന്‍ സൈന്യത്തില്‍ അംഗമായത്. ഓഫീസേഴ്‌സ് അക്കാദമിയിലെ പരിശീലനത്തിന് ശേഷം ആര്‍മി സിഗ്നല്‍ കോര്‍പ്‌സില്‍ ആണ് സൈനികസേവനം തുടങ്ങിയത്. ജോലിയുടെ ഭാഗമായി സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള പദ്ധതികളും സുമന്‍ തയാറാക്കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും