സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം; ജെഎൻയു വിദ്യാർത്ഥി നടാഷ നർവാളിനെതിരെ യുഎപിഎ ചുമത്തി

വിമെന്‍ പോയിന്‍റ് ടീം

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പിഞ്ച്റ തോഡ് സ്​ത്രീപക്ഷ കൂട്ടായ്​മ നേതാവും ജെഎൻയു വിദ്യാർത്ഥിയുമായ നടാഷ നർവാളിനെതിരെ​ യുഎപിഎ ചുമത്തി. ഡൽഹി കലാപത്തിൽ ഈ നിയമം ചുമത്തപ്പെടുന്ന ഒമ്പതാമത്തെയാളാണ്​ നടാഷ.

ഫെബ്രുവരി 22 ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് പുറത്ത് പൗരത്വ നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് നടാഷയേയും സുഹൃത്ത് ദേവാംഗന കലിതയെയും ആദ്യം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24 ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരമായിരുന്നു ഇത്​. കേസിൽ ഡൽഹി പൊലീസ് ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെ​ട്ടെങ്കിലും കോടതി ആവശ്യം നിരാകരിച്ച്​ ജാമ്യം അനുവദിച്ചിരുന്നു.

തൊട്ടുപിന്നാലെ ഡൽഹി കലാപത്തിൽ പങ്കുചേർത്ത്​ ഇരുവരെയും വീണ്ടും അറസ്​റ്റുചെയ്​തു. ഈ കേസിൽ രണ്ടുദിവസം കസ്​റ്റഡിയിൽ വാങ്ങി. തുടർന്ന്​ ഗൂഡാലോചന കുറ്റം ആരോപിച്ച്​ യുഎപിഎ ചുമത്തുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും