സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ജി7 ഉച്ചകോടി; ട്രംപിന്റെ ക്ഷണം നിരസിച്ച് ജർമൻ ചാൻസലർ ആംഗലാ മെർക്കൽ

വിമെന്‍ പോയിന്‍റ് ടീം

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ക്ഷണം തള്ളി ജർമൻ ചാൻസലർ ആംഗലാ മെർക്കൽ. ജൂൺ അവസാനത്തോടെയാണ് ജി7 ഉച്ചകോടി അമേരിക്കയിലെ വാഷിംഗ്ടണിൽ വച്ച് നടത്താൻ ട്രംപ് ഉദ്ദേശിക്കുന്നത്. രാജ്യാന്തര മാധ്യമമായ പൊളിറ്റിക്കോ ആണ് മെർക്കൽ ഇക്കാര്യം നിരസിച്ച കാര്യം റിപ്പോർട്ട് ചെയ്തത്.

ജൂണിൽ വാഷിംഗ്ടണിൽ വച്ച് നടക്കുന്ന ജി7 ഉച്ചകോടിക്കുള്ള ക്ഷണത്തിന് പ്രസിഡന്റ് ട്രംപിന് ഫെഡറൽ ചാൻസലർ മെർക്കൽ നന്ദി അറിയിക്കുന്നു. ഇന്നു വരെയ്ക്കുമുള്ള മഹാമാരിയുടെ പശ്ചാത്തലത്തിൽ അവർക്ക് അതിൽ പങ്കെടുക്കാൻ സാധിക്കില്ല, വാഷിംഗ്ടണിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. ജർമൻ സർക്കാരിന്റെ വക്താവായ സ്റ്റെഫെൻ സയ്‌ബെർട്ട് പറഞ്ഞു. കൊവിഡ് മഹാമാരിയുടെ തുടർസാഹചര്യങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് മെർക്കലെന്നും വക്താവ് അറിയിച്ചു.

പുനരാരംഭത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം എന്നാണ് ജി7 ഉച്ചകോടിയെ കുറിച്ച് ട്രംപ് വിശ്വസിക്കുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറയുന്നു. അതും അടുത്തമാസം അവസാനത്തിൽ ആണ് ട്രംപ് ഉച്ചകോടി നടത്താൻ ഉദ്ദേശിക്കുന്നത്. മുൻപ് അമേരിക്ക എക്കാലത്തേക്കുമായി അടച്ചിടാൻ ആകില്ലെന്നും കൊവിഡിന് വാക്‌സിൻ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും രാജ്യം തുറക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും