ലോക്ക്ഡൗണിൽ കുട്ടികൾക്കു വേണ്ടി പുതിയ നോവലുമായി ഹാരി പോട്ടർ കഥാകാരി എത്തുന്നു. ദി ഇക്കാബോഗ് എന്നാണ് പുതിയ നോവലിന്റെ പേര്. ഓൺലൈനിൽ സൗജന്യമായി നോവൽ വായിക്കാം. ഹാരി പോട്ടർ മാതൃകയിൽ ഫാന്റസി കഥയാണ് പുതിയ പുസ്തകവും പറയുന്നത്. അതേസമയം, ഹാരി പോട്ടറിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഇക്കാബോഗ്. പുസ്തകത്തിൽ നിന്നും ലഭിക്കുന്ന റോയൽറ്റി കോവിഡ‍് 19 മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകും. പുസ്തകരൂപത്തിൽ എത്തുന്നതിന് മുമ്പ് തന്നെ ഓൺലൈനിൽ സൗജന്യമായി നോവൽ വായിക്കാം.ചൊവ്വാഴ്ച്ച മുതൽ ഇക്കാബോഗ് ഓൺലൈനിൽ ലഭ്യമാകും. നവംബറിൽ നോവലിന്റെ പേപ്പർ പ്രിന്റ്, ഇ ബുക്ക്, ഓഡിയോ ബുക്ക് എന്നിവ പുറത്തിറങ്ങും.