സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സാനിയ മിര്‍സക്ക് ഒന്നാം റാങ്ക്

വിമന്‍ പോയിന്റ് ടീം

ഇന്ത്യയുടെ സാനിയ മിര്‍സ ലോക ടെനീസില്‍ ഒന്നാം റാങ്ക് നേടി. ഈ സ്ഥാനം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത ആണ് സാനിയ. ഡബ്ലിയു ടി എ ഫാമിലി സർക്കിള്‍ കപ്പില്‍ സാനിയ- മാർതിന ഹിന്ജിസ്‌ ഡബിള്‍സ് കിരീടം നേടിയതാണ് ഒന്നാം റാങ്ക് നേടാന്‍ ഇടയാക്കിയത്. കാസി ഡെല്ലാക്വാ- ജരിജ ജുറാക് സഖ്യത്തെയാണ് സാനിയയും ഹിംഗിസും തോല്‍പിച്ചത്. അമ്പത്തി ഏഴു  മിനിട്ട്  നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 6-0, 6-4. 

ഇറ്റലിയുടെ സാറ ഇറാനി(7640), റൊബര്‍ട്ട വിൻസി(7640) എന്നിവരെ മറികടന്നു  സാനിയ- മാർതിന സഖ്യം 7965 പോയിന്റ് നേടുകയായിരുന്നു. സാനിയ ഒറ്റയടിക്ക് 470 പോയിന്റ്‌ ആണ് കരസ്ഥമാക്കിയത്. 

സാനിയക്ക് മുമ്പ് ഒന്നാം റാങ്ക് നേടിയ രണ്ടു ഇന്ത്യന്‍ താരങ്ങള്‍ ലിയാണ്ടര്‍ പയസും മഹേഷ്‌ ഭൂപതിയുമാണ് .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും