സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പരിക്കേറ്റ പിതാവിനെ തിരികെ നാട്ടില്‍ എത്തിക്കാന്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ 15 കാരി

വിമെന്‍ പോയിന്‍റ് ടീം

പരിക്കേറ്റ പിതാവിനെ തിരികെ നാട്ടില്‍ എത്തിക്കാന്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി 15കാരി. പരിക്കേറ്റ പിതാവിനെയും പുറകിലിരുത്തി ജ്യോതി കുമാരി എന്ന കുട്ടിയാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് 1200 കിലോമീറ്റര്‍ സഞ്ചരിച്ചു ഷിര്‍ഹുള്ളി ഗ്രാമത്തിലെത്തിയത്.

ജ്യോതി കുമാരിയുടെ പിതാവായ മോഹന്‍ പാസ്വാന്‍ ഓട്ടോ ഡ്രൈവറായിരുന്നു, ഇക്കഴിഞ്ഞ ജനുവരിയില്‍ ഒരു അപകടത്തില്‍ പെട്ട ഇയാള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷണത്തിനും വാടകയ്ക്കും പണം ഇല്ലാതാവുകയും കുടുംബം പട്ടിണി ആവുകയും ചെയ്തു. കൊവിഡ് 19 നെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ഇവര്‍ നാട്ടിലെക്ക് യാത്ര തിരിക്കുകയായിരുന്നു.ഒരു ദിവസം തന്നെ 30-40 കിലോമീറ്റര്‍ ദൂരമാണ് ഇവര്‍ പിന്നിട്ടത്. ഇതിനിടെ ട്രക്ക് ഡ്രൈവര്‍മാര്‍ ചിലര്‍ ഇവര്‍ക്ക് ലിഫ്റ്റും നല്‍കി.കൈയ്യില്‍ ഉണ്ടായിരുന്ന 500 രൂപ നല്‍കിയാണ് ജോതി സൈക്കിള്‍ വാങ്ങിയത്.

എട്ട് ദിവസം കൊണ്ടാണ് ജോതി പിതാവുമായി 1200 കിലോ മീറ്റര്‍ സഞ്ചരിച്ച്‌ ജന്മ നാട്ടില്‍ എത്തിയത്. ഹരിയാനയില്‍ ഗുരുഗ്രാമില്‍ നിന്നും ബിഹാറിലെ ദര്‍ബംഗ ജില്ലയിലാണ് 1,200 ഓളം കിലോമീറ്റര്‍ പിന്നിട്ട് എത്തിയത്. അച്ഛന്‍ മോഹന്‍ പാസ്വാനെ പിറകിലിരുത്തിയായിരുന്നു അവിശ്വസനീയ യാത്ര. നിലവില്‍ ഇരുവരും ഇവരുടെ ഗ്രാമത്തിനടുത്തുള്ള ക്വാറന്റൈീന്‍ കേന്ദ്രത്തിലാണ്.മോഹന്‍ പാസ്വാന്റെ ഭാര്യ നാലു മക്കള്‍ക്കൊപ്പം ബിഹാറിലായിരുന്നു താമസം. അംഗനവാടി വര്‍ക്കാറാണ് അവര്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും