സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ബ്രിട്ടീഷ് വനിതാ എം.പി കൊല്ലപ്പെട്ടു

വിമെൻ പോയിന്റ് ടീം

ബ്രിട്ടനിലെ പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയുടെ വനിതാ എം.പി കൊല്ലപ്പെട്ടു. വടക്കന്‍ ലണ്ടനിലെ ബാട്‌ലി ആന്‍ഡ് സ്‌പെന്‍ മണ്ഡലത്തിലെ എം.പിയായ ജോ കോക്‌സ് ആണ് കൊല്ലപ്പെട്ടത്.

ജോ കോക്‌സിലെ അദ്ദേഹത്തില്‍ മണ്ഡലത്തില്‍വെച്ച് ഒരാള്‍ കുത്തുകയും പിന്നീട് വെടിവെച്ചു കൊല്ലുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 52 വയസു പ്രായമുള്ള ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് വെസ്റ്റ് യോര്‍ക്ക്‌ഷൈര്‍ പോലീസിലെ ആക്ടിങ് ചീഫ് കോണ്‍സ്റ്റബിള്‍ ഡീ കോളിസ് അറിയിച്ചു. ഇയാളില്‍ നിന്നും വെടിക്കോപ്പുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ആക്രമണ സമയത്ത് അക്രമി ‘ബ്രിട്ടന്‍ ഫസ്റ്റ്’ എന്നു ഉറക്കെ വിളിച്ചുപറഞ്ഞിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്നതു സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള ഹിതപരിശോധന 23 നടക്കാനിരിക്കെയാണു എം.പി കൊല്ലപ്പെട്ടത്. യൂറോപ്യന്‍ യൂണിയന്‍ അനുകൂല നിലപാടായിരുന്നു ജോ കോക്‌സിനുണ്ടായിരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും