സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മാതൃദിനാശംസകള്‍....

വിമെന്‍ പോയിന്‍റ് ടീം

ഇന്ന് ലോക മാതൃദിനം. മാതൃത്വത്തിന് എന്തിനാണ് ഒരു ദിനം എന്ന് ചോദിച്ചേക്കാം. എന്നാല്‍ വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളെ ആര് നോക്കുമെന്ന് തര്‍ക്കിച്ച് ഒടുവില്‍ വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള ഇന്നത്തെ കാലത്ത് മാതൃദിനത്തിന് പ്രസക്തിയുണ്ട്. ലോകത്തെങ്ങുമുള്ള, സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ, അമ്മമാര്‍ക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്. മേയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ചയാണ് മാതൃദിനമായി ആചരിക്കുന്നത്. 

അമേരിക്കയിലാണ് മാതൃദിനത്തിന്റെ തുടക്കം. പുരാതന ഗ്രീസ് ജനതയാണ് ഈ ആഘോഷം തുടങ്ങിവെച്ചതെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് കൈമാറിയതാണെന്നും പറയപ്പെടുന്നു. അമ്മമാര്‍ കുടുംബത്തിനായി നൽകുന്ന ത്യാഗങ്ങളെ ഓർമ്മിക്കുക കൂടിയാണ് ഈ ദിനം. 

അമ്മയോടുള്ള സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കാനുള്ള ദിവസം എന്നതിലുപരിയായി അവർ കുടുംബത്തിനായി നൽകുന്ന ത്യാഗങ്ങളെ ഓർമ്മിക്കുക കൂടിയാണ് ഈ ദിവസം. അമ്മയ്‌ക്കൊപ്പം ഒരു ദിവസം ചെലവിടുക, കാർഡുകളും പൂക്കളും സമ്മാനായി നൽകുക, മധുരം പങ്കിടുക, കേക്ക് മുറിക്കുക, അവരുടെ ഇഷ്‌ടങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക, അമ്മയുടെ ഉത്തരവാദിത്തങ്ങൾ ഒരു ദിവസത്തേക്ക് എറ്റെടുത്ത് ചെയ്യുക എന്നിങ്ങനെ പലതരത്തിലാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്.

ദുരിതകാലത്താണ് ഇത്തവണത്തെ മാതൃദിനം. കൊവിഡ് 19 പ്രതിരോധത്തില്‍ ലോകമെങ്ങും ഒറ്റകെട്ടായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം വില മതിക്കാത്തതാണ്. അവരിലും ഒരുപാട് അമ്മമാരുണ്ട്. പ്രത്യേകിച്ച് നഴ്സുമാര്‍, സ്വന്തം മക്കളെ വരെ കാണാതെ ത്യാഗപൂര്‍വം പ്രവര്‍ത്തിക്കുകയാണ് അവര്‍. ഈ മാതൃദിനം അവര്‍ക്ക് വേണ്ടി സമര്‍പ്പിക്കാം....


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും