1.കേരള ആരോഗ്യമന്ത്രി കെ.കെ ഷൈലജ കെ.കെ ഷൈലജയുടെ നേതൃത്വത്തില്‍ നിപ്പക്കു പിന്നാലെ കൊവിഡ് മാഹാമാരിയെയും കേരളം മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരുക്കി നേരിട്ടുകൊണ്ടിരിക്കുന്നു.കേരള മോഡല്‍ കൊവിഡ് പ്രതിരോധം ആഗോളതലത്തിലടക്കം കയ്യടി നേടുന്നു.രോഗികളെ ക്വാറന്റൈന്‍ ചെയ്യുന്ന രീതി, സാമൂഹിക വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികള്‍, ഇതര സംസ്ഥാന തൊഴിലാളികളോടുള്ള സമീപനം, ജനകീയ അടുക്കളകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ എന്നിങ്ങനെ ഓരോ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ സമഗ്രമായി നടപ്പിലാക്കുന്നു.സംസ്ഥാനത്ത് നിലവില്‍ 194 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുമ്പോള്‍ 179 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടി.സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 2 പേര്‍ മാത്രം.ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമായിരുന്ന കേരളം പിന്നീട് പ്രതിരോധത്തിലൂടെ ഏറ്റവും കുറവ് കൊവിഡ് കേസുകളുള്ള സംസ്ഥാനങ്ങളിലൊന്നായി മാറുന്നു. 2.തായ്വാന്‍ പ്രസിഡന്‍റ് സായ് ഇങ്ങ് വെന്‍ തായ്വാനില്‍ ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്തത് 388 കൊവിഡ് കേസുകള്‍ മാത്രം, 6 മരണവും.വുഹാനില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയപ്പോള്‍ മുതല്‍ തായ്വാനിലെ വിമാനത്താവളങ്ങളില്‍ സ്‌ക്രീനിങ്ങുകള്‍ ആരംഭിച്ചു.ഒരു കോടി മാസ്‌കുകള്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയ്ക്കും 11 യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമായി അയക്കാനൊരുങ്ങുന്ന ചെറിയ രാജ്യം.തായ്വനിലെ ആദ്യ വനിതാ പ്രസിഡന്‍റാണ് സായ് ഇങ്ങ് വെന്‍ 3.ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ ന്യൂസിലാന്റില്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ശക്തമായ നടപടികള്‍ ജസീന്ത സ്വീകരിച്ച് വരുന്നു.പത്രസമ്മേളനത്തിലൂടെയും ഫെയ്‌സ്ബുക്ക് ലൈവിലൂടെയും ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി.എല്ലാ പൗരന്‍മാരെയും കണക്കിലെടുത്തുള്ള ആശ്വാസനടപടികള്‍.ന്യൂസിലന്‍ഡില്‍ ഭീകരാക്രമണം, അഗ്‌നിപര്‍വ്വത സ്ഫോടനം, കാലാവസ്ഥാവ്യതിയാനം നിലവില്‍ കൊവിഡ് എന്നീ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം രാജ്യത്തെ മുന്നില്‍ നയിക്കുന്നു.ഇതുവരെ ന്യൂസിലന്‍ഡില്‍ 1049 കൊവിഡ് കേസുകളും നാലു മരണവുമാണുണ്ടായത്. 4.ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡെറിക്‌സണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ രാജ്യാതിര്‍ത്തികള്‍ ആദ്യം അടക്കുന്നത് ഡെന്‍മാര്‍ക്കില്‍, മാര്‍ച്ച് 13ന്.നിലവില്‍ ഡെന്‍മാര്‍ക്ക് കൊവിഡ് മുക്തമായിക്കൊണ്ടിരിക്കുന്നുവെന്ന് മെറ്റെ ഫ്രഡെറിക്‌സണ്‍ പറയുന്നു.ഡെന്‍മാര്‍ക്കില്‍ മാര്‍ച്ച് 11-നു പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിച്ചു തുടങ്ങി.യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമാദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും ഏറ്റവുമാദ്യം പിന്‍വലിക്കുന്നതുമായ രാജ്യങ്ങളിലൊന്നാണ് ഡെന്മാര്‍ക്ക്.മാര്‍ച്ച് 14 ന് തന്നെ രാജ്യത്തെ സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും അടച്ചിടാനും മെറ്റെ ഫ്രഡെറിക്‌സണ്‍ ശ്രദ്ധ ചെലുത്തി.ഡെന്‍മാര്‍ക്കില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് മെറ്റെ ഫ്രെഡറിക്‌സണ്‍. 5.ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്നാ മെറിന്‍ വളരെ നേരത്തേ അതിര്‍ത്തികള്‍ അടക്കുകയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള ആലോചന നടത്തുന്നു.കൊവിഡ് ബാധിതരായ ആകെ രോഗികള്‍ 2905 , മരണം 49. 6. ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ ജര്‍മനിയില്‍ 125452 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 57400 പേര്‍ ഇതിനകം രോഗമുക്തി നേടി.സമാനമായ രീതിയില്‍ കൊവിഡ് ബാധിച്ച യു.കെ, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയില്‍ കൊവിഡ് മരണനിരക്ക് വളരെ കുറവാണെന്നതും അതിജീവനത്തിന്റെ നിരക്ക് കൂടുതലാണെന്നതും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.ആംഗലെയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ട് ജര്‍മനിയിലെ നാഷണല്‍ ബ്രോഡ്കാസ്റ്റര്‍ മാര്‍ച്ച് 27ന് നടത്തിയ ഒപ്പീനിയന്‍ പോളില്‍ 89 ശതമാനം ആളുകളും പറഞ്ഞത് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നാണ്. രാജ്യത്ത് എല്ലായിടത്തും ടെസ്റ്റിംഗ് കിറ്റ് സ്റ്റോക്ക് ചെയ്തു വച്ചു, ആശുപത്രികള്‍ സര്‍വ്വസജ്ജമാക്കി, അതിര്‍ത്തികള്‍ തുടക്കത്തിലേ അടച്ചു.ലോകരാഷ്ട്രങ്ങളില്‍ ഏറ്റവുമധികം ഇന്റന്‍സീവ് കെയര്‍ ബെഡ്ഡുകളുള്ള രാജ്യവും ജര്‍മനിയാണ്.