സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഹെലിൻ ബൊളേക്‌ യാത്രയായി

വിമെന്‍ പോയിന്‍റ് ടീം

288 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ നിരാഹാര സമരത്തിനൊടുവില്‍ ടര്‍ക്കിഷ് വിപ്ലവ ഗായിക ഹെലിന്‍ ബോലെക് മരണപ്പെട്ടു. തുര്‍ക്കിയില്‍ ഏറെ ആരാധകരുള്ള ഇടത്പക്ഷ അനുഭാവിയായ വിപ്ലഗായികയാണ് ഹെലിന്‍ ബോലക്. 

ഹെലന്‍ ഉള്‍പ്പെടുന്ന ബാന്റ് സര്‍ക്കാര്‍ നിരോധിക്കുകയും ബാന്റിന്റെ ഏഴ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത് ജയിലടയ്ക്കുകയും ചെയ്‌തതിനെതിരെയായിരുന്ന ഹെലിന്റെ നിരാഹാരം. 2016 മുതല്‍ ജയിലില്‍ കഴിയുന്ന തന്റെ സഹപ്രവര്‍ത്തകരെ വിട്ടയക്കുക, ബാന്റിനെതിരായ നിരോധനവും നിയമനടപടികളും പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഹെലിന്‍ നടത്തുന്ന നിരാഹാര സമരം കഴിഞ്ഞ 288 ദിവസമായി തുടരുകയായിരുന്നു. 

തുര്‍ക്കിയില്‍ ഏറെ ജനപ്രിയരായ യോറം എന്ന ബാന്റിലായിരുന്നു ഹെലിനും സുഹൃത്തുക്കളും പ്രവര്‍ത്തിച്ചിരുന്നത്. 1980 കളില്‍ തുടക്കം കുറിച്ച ബാന്റ് 20 ല്‍ കൂടുതല്‍ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 2016 ല്‍ ബാന്റ് പ്രവര്‍ത്തിച്ചിരുന്ന ഇസ്താംബുള്‍ കള്‍ച്ചറല്‍ സെന്റര്‍ റെയ്ഡ് ചെയ്താണ് ബാന്റ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തത്. നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യം ക്ഷയിച്ച് അപകടാവസ്ഥയിലായ ഹെലിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്നിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും