സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യയിൽ കൊറോണ വൈറസ് കിറ്റ് വികസിപ്പിച്ചു; പിന്നിൽ ഒരു വനിത

വിമെന്‍ പോയിന്‍റ് ടീം

കൊവിഡ് 19 ബാധിതരെ പെട്ടെന്ന് തിരിച്ചറിയാനും ചികിത്സയ്ക്കും സഹായകരമാകുന്ന കൊറോണ വൈറസ് കിറ്റുകൾ ഇന്ത്യയിൽ ലഭ്യമല്ലായിരുന്നു. എന്നാൽ ഒരു വനിത രാജ്യത്ത് ഈ വൈറസ് കിറ്റ് വികസിപ്പിച്ചിരിക്കുകയാണ്. വൈറോളജിസ്റ്റ് ആയ മിനാൽ ദാകാവെ ഭോസലെ എന്ന വനിതയാണ് ഈ കിറ്റ് വികസിപ്പിച്ചത്.

ഗ‍‍ര്‍ഭിണിയായ മിനാൽ തൻറെ കുഞ്ഞിന് ജൻമം നൽകുന്നതിന് തൊട്ടു മുമ്പാണ് ഈ വൈറസ് കിറ്റ് വിജയകരമായി പരീക്ഷിച്ചത് എന്നത് കൌതുകകരമാണ്. വ്യാഴാഴ്ച്ചയാണ് ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് കിറ്റ് വിപണിയിൽ എത്തിയത്.

പൂനൈയിലെ മൈലാബിനാണ് കിറ്റുകൾ നിര്‍മിയ്ക്കാനും വിൽപ്പന ചെയ്യാനുമുള്ള അനുമതി ലഭിച്ചിരിയ്ക്കുന്നത്. ഈ ആഴ്ച്ച തന്നെ പൂനൈ, മുംബൈ, ഡൽഹി, ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലെ ഡയഗ്നോസ്റ്റിക് ലാബുകളിൽ കിറ്റുകൾ എത്തും.

ആഴ്ച്ചയിൽ 1-2 ലക്ഷം കിറ്റുകൾ വിതരണം ചെയ്യാൻ ആകും എന്നാണ് മൈ ലാബ്സ് അറിയിച്ചിരിയ്ക്കുന്നത്. ഒരു കിറ്റ് ഉപയോഗിച്ച് 100 സാംപിളുകൾ വരെ ടെസ്റ്റ് ചെയ്യാനാകും.
ഓരോ കിറ്റിനും 1,200 രൂപയാണ് വില.

ഇപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്ന് കൊവിഡ് 19 കിറ്റുകൾ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഒരു കിറ്റിന് 4,500 രൂപയിൽ അധികമാണ് വേണ്ടി വരുന്നത്. ഈ പ്രതിസന്ധിയാണ് മിനാൽ അവസാനിപ്പിച്ചിരിയ്ക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും