സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഗര്‍ഭിണികളായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണനയില്ല: ഹൈക്കോടതി!

വിമെൻ പോയിന്റ് ടീം

ഗര്‍ഭിണികളായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണനയും ഒഴിവുകഴിവുകളും നല്‍കാന്‍ പറ്റില്ലെന്ന് കേരള ഹൈക്കോടതി. ഗര്‍ഭം എന്നത് അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒന്നല്ല. അത് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സാഹചര്യം ഉണ്ട്. അതുകൊണ്ട് തന്നെ അറ്റന്‍ഡന്‍സ് കുറവ് പോലുള്ള കാര്യങ്ങള്‍ക്ക് ഒഴിവുകഴിവുകള്‍ നല്‍കാന്‍ പറ്റില്ല. അറ്റന്‍ഡന്‍സ് ഷോര്‍ട്ടേജുള്ള വിദ്യാര്‍ഥിനി ഗര്‍ഭിണിയായത് കൊണ്ടാണ് ക്ലാസില്‍ ഹാജരാകാന്‍ പറ്റാതെ വന്നത് എന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വയനാട് സ്വദേശിനിയായ ജാസ്മിന്‍ വി ജി എന്ന വിദ്യാര്‍ഥിനിയാണ് കോടതിയിലെത്തിയത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബി എഡ് വിദ്യാര്‍ഥിനിയാണ് ജാസ്മിന്‍. 75 ശതമാനം ഹാജര്‍ വേണ്ടിടത്ത് 45 ശതമാനം ഹാജര്‍ മാത്രമേ ജാസ്മിന് ഉണ്ടായിരുന്നുള്ളൂ.

ഹാജര്‍ കുറവായതിനാല്‍ ജാസ്മിനെ രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ യൂണിവേഴ്‌സിറ്റി അനുവദിച്ചില്ല. ഗൈനക്കോളജിസ്റ്റിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനാലാണ് ജാസ്മിന്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ആണ് ഹൈക്കോടതിയില്‍ ജാസ്മിന്റെ ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ 2010 ഏപ്രില്‍ 30ന് ദില്ലി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഗര്‍ഭിണികളായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട്. ഇത്തരത്തില്‍ പരിഗണന നല്‍കാതിരിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാസ്മിന്‍ കോടതിയെ സമീപിച്ചത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും