സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അമൃതാനന്ദമയി മഠത്തിലെ അന്തേവാസികള്‍ കൊവിഡ് നിരീക്ഷണത്തില്‍

വിമെന്‍ പോയിന്‍റ് ടീം

അമൃതാനന്ദമയി മഠത്തിലെ 67 അന്തേവാസികള്‍ കൊവിഡ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. സംശയത്തെത്തുടര്‍ന്ന് ഇവരെ അമൃതാനന്ദമയി എഞ്ചിനീയറിങ് കോളെജ് ഹോസ്റ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇത് സംബന്ധിച്ച വിവരങ്ങള്‍ അമതാനന്ദമയി മഠം അധികൃതര്‍ ആരോഗ്യ വകുപ്പില്‍നിന്നും മറച്ചുവെക്കുകയാണെന്നും ആരോപണമുയരുന്നുണ്ട്. അന്തേവാസികളെ സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃത്യമായി നല്‍കിയില്ല എന്നതാണ് ഉയരുന്ന ആരോപണം.

തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ടിട്ടാണ് അന്തേവാസികളെ പരിശോധകള്‍ക്ക് വിധേയരാക്കിയത്. പരിശോധനകള്‍ക്കായി സാമ്പിള്‍ ശേഖരിച്ച ശേഷമാണ് ഇവരെ കോളെജ് ഹോസ്റ്റലിലേക്ക് മാറ്റിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും