സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ദല്‍ഹിയില്‍ കൊറോണ വൈറസ് എന്ന് വിളിച്ച് സ്ത്രീയുടെ ദേഹത്ത് തുപ്പി; കേസെടുത്ത് പൊലീസ്

വിമെന്‍ പോയിന്‍റ് ടീം

 വടക്ക് -കിഴക്കന്‍ ഇന്ത്യയിലെ സ്ത്രീയെ കൊറോണവൈറസ് എന്ന് വിളിച്ച് ദേഹത്ത് തുപ്പിയ 40 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ വിജയ് നഗറിലാണ് സംഭവം നടന്നത്.

ഗൗരവ് വോഹറ എന്നാണ് ആളാണ് സ്ത്രീയെ ഉപദ്രവിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളില്‍ നിന്ന് സ്‌കൂട്ടി പിടിച്ചെടുത്തിട്ടുണ്ടെന്നും നോര്‍ത്ത് വെസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡി.സി.പി) വിജയന്ത ആര്യ പറഞ്ഞു. സ്ത്രീയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

നേരത്തെ തന്നെ വടക്കുകിഴക്കില്‍ നിന്നുള്ളവരെ കൊവിഡ് 19മായി ബന്ധിപ്പിച്ച് ഉപദ്രവിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതിയിരുന്നു. ഈ ഒരു നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ദല്‍ഹിയില്‍ ഈ സംഭവം നടന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും