സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ലോകം നന്ദിയോടെ ഓർക്കും

വിമെന്‍ പോയിന്‍റ് ടീം

ജെന്നിഫർ ഹാലർ, ഇന്നവൾ ലോകത്തിന്‌ തന്നെ പ്രതീക്ഷയുടെ നാളമാണ്‌.  കോവിഡിനെ തുരത്താൻ വാക്‌സിൻ പരീക്ഷണത്തിന്‌ സ്വന്തം ശരീരം നൽകിയ ഉദാത്ത മാതൃകയാണ്‌ ഇന്ന്‌ ജെന്നിഫർ ഹാലർ. പ്രായം 43. രണ്ട്‌ കുട്ടികളുടെ അമ്മ.അമേരിക്കയിൽ പുതിയ വാക്‌സിൻ പണിപ്പുരയിൽ പരീക്ഷണത്തിന്‌ സ്വന്തം ശരീരം വിട്ടു നൽകിയവരിൽ ഒരാളാണ്‌ ജെന്നിഫർ. ആദ്യത്തെ സ്‌ത്രീയും. 

യുഎസിലെ ഒരു ടെക്‌ കമ്പനിയിയിലെ ഓപ്പറേഷൻസ്‌ മാനേജരാണ്‌ ജെന്നിഫർ. എല്ലാവരെപ്പൊലെയും കൊറോണയെ ഭയപ്പെട്ടവൾ. ചുറ്റിലും മനുഷ്യർ മരിച്ചുവീഴുന്നത്‌ ഇല്ലാതാക്കുക എന്നത്‌ മാത്രമായി അവരുടെ ചിന്ത മാറാൻ നാളുകൾ വേണ്ടിവന്നില്ല. മഹാമാരിയെ പ്രതിരോധിക്കാനുള്ള മരുന്ന്‌ പരീക്ഷണത്തിന്‌ സ്വമേധയാ മുന്നിട്ടിറങ്ങി–- ജീവിതത്തിന്റെ പകുതി ഇനിയും ബാക്കിയുണ്ടായിട്ടും.

‘എല്ലാവരും വളരെ നിസ്സഹായതയിലാണിപ്പോൾ. അവർക്കായി എനിക്കെന്തെങ്കിലും ചെയ്യണമെന്നു തോന്നി’ –- വാക്‌സിൻ പരീക്ഷിക്കാൻ സ്വന്തം ശരീരം വിട്ടു നൽകാൻ തുനിഞ്ഞപ്പോൾ ജെന്നിഫർ പറഞ്ഞ വാക്കുകളാണിത്‌.വാക്‌സിൻ സുരക്ഷിതമാണെന്ന്‌ ഡോക്ടർ ഉറപ്പ്‌ നൽകിയിട്ടില്ല. ഇത്‌ അറിഞ്ഞുകൊണ്ടാണ്‌  പരീക്ഷണത്തിന്‌ തയ്യാറായത്. പരീക്ഷണത്തിലെ അപകട സാധ്യതയെ കുറിച്ച്‌ മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ചെറു പുഞ്ചിരിയായിരുന്നു.

വാക്‌സിന്റെ ഉയർന്ന ഡോസാണ്‌ നൽകിയിരിക്കുന്നത്‌. 14 മാസത്തേക്ക്‌  ഇവർ നിരീക്ഷണത്തിലായിരിക്കും. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സഹായത്തോടെയാണ്‌ മരുന്ന്‌ നിർമാണം. മോഡേണയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ അലർജി ആൻഡ്‌ ഇൻഫെക്‌ഷ്യസ്‌ ഡിസീസ്‌ ആണ്‌ ഗവേഷണം നടത്തുന്നത്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും