സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ദേവകിപ്പണിക്കർ അന്തരിച്ചു‌

വിമെന്‍ പോയിന്‍റ് ടീം

കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉജ്വലപ്രഭാഷകയായിരുന്ന ജി. ദേവകിപ്പണിക്കർ (95) അന്തരിച്ചു. മുൻ മന്ത്രിയും സിപിഐയുടെ പ്രമുഖ നേതാവുമായിരുന്ന എം.എൻ. ഗോവിന്ദൻനായരുടെ ഭാര്യയാണ്. ഡൽഹിക്കു സമീപം ഗുരുഗ്രാമിൽ മകളും അഭിഭാഷകയുമായ അംബിക പണിക്കരുടെ വസതിയിലായിരുന്നു അന്ത്യം.സംസ്കാരം ഇന്ന് 9ന് ലോധി റോഡ് ശ്മശാനത്തിൽ. 

ചൈനയിലെയും ഈജിപ്തിലെയും ഫ്രാൻസിലെയും ഇന്ത്യയുടെ സ്ഥാനപതി, ഹിന്ദുസ്ഥാൻ ടൈംസിന്റെ മുൻ എഡിറ്റർ, രാജ്യസഭാ എംപി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സർദാർ കെ.എം പണിക്കരുടെയും ഗൗരിക്കുട്ടിയമ്മയുടെയും മകളാണ്. ഡൽഹിയിലെ മിറാൻഡ ഹൗസ്, ബംഗാളിലെ ശാന്തിനികേതൻ, ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.അമ്പതുകളിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം കേരളത്തിൽ അപകടകരവും സാഹസികവുമായിരുന്ന കാലത്ത് എ.കെ. ഗോപാലനോടൊപ്പം കേരളത്തിലെത്തി പാർട്ടി പ്രവർത്തനത്തിൽ സജീവമായി.

‘പുതിയ ചൈന എങ്ങോട്ട്’ എന്ന ദേവകിപ്പണിക്കരുടെ പ്രഭാഷണ പരമ്പര കേരളത്തിൽ നടത്തിയിരുന്നു. ഒളിവിൽ കഴിയവെയാണ് എംഎൻ, തിരുവിതാംകൂർ – കൊച്ചി നിയമസഭയിലേക്ക് ഭരണിക്കാവ് മണ്ഡലത്തിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുന്നത്. കമ്യൂണിസ്റ്റ് വിവാഹങ്ങൾക്കു മണ്ഡപങ്ങൾ നൽകാത്തതിനാൽ എംഎനും ദേവകിപ്പണിക്കരും തമ്മിലുള്ള വിവാഹം കൊല്ലത്ത് പുത്തൻ മഠം വീട്ടുപറമ്പിലായിരുന്നു നടത്തിയത്.എംഎന്റെ മരണശേഷം ഡൽഹിയിൽ മകളോടൊപ്പം തങ്ങുകയുമായിരുന്നു. ഇവരുടെ രണ്ട് ആൺമക്കളും നേരത്തേ മരിച്ചു. പാർവതി, മധു, ഹൈമവതി, രാധ എന്നിവരാണ് സഹോദരിമാർ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും