സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വുമണ്‍സ് ഡേ സ്‌പെഷ്യലുമായി കപ്പേള; ഇടപ്പള്ളി വനിത, വിനീതാ തിയേറ്ററില്‍ സ്ത്രീകള്‍ക്കായി സൗജന്യ പ്രദര്‍ശനം

വിമെന്‍ പോയിന്‍റ് ടീം

ലോക വനിതാദിനം പ്രമാണിച്ച് നാളെ ഇടപ്പള്ളി വനിത, വിനീതാ തിയേറ്ററുകളില്‍ സ്ത്രീകള്‍ക്കായി കപ്പേള സ്‌പെഷ്യല്‍ ഷോ ഒരുക്കുന്നു.

ഉച്ച 12.45ന്റെ പ്രദര്‍ശനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനമെന്ന് അധികൃതര്‍ അറിയിച്ചു.

ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ‘കപ്പേള’ യില്‍ അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് കേന്ദ്രകഥാമാത്രമായി എത്തുന്നത്.

കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുസ്തഫ, നിഖില്‍ വാഹിദ്, സുദാസ് തുടങ്ങിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്നു. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ ഒരുക്കുന്ന ആദ്യ സിനിമ കൂടിയാണ് കപ്പേള.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും