സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വനിതാദിനത്തില്‍ പ്രധാനമന്ത്രിയുടെ അംഗീകാരം നിരസിച്ച് എട്ട് വയസ്സുകാരി

വിമെന്‍ പോയിന്‍റ് ടീം

വനിതാദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ബഹുമതി നിരസിച്ച് മണിപ്പൂര്‍ വിദ്യാര്‍ത്ഥിനി. ലിസിപ്രിയ കംഗുജം എന്ന മണിപ്പൂര്‍ സ്വദേശിയായ എട്ട് വയസ്സുകാരിയാണ് ഷി ഇന്‍സ്‌പൈര്‍സ് അസ് എന്ന പ്രധാനമന്ത്രിയുടെ പ്രത്യേക ക്യാംമ്പയിനില്‍ തെരഞ്ഞെടുക്കപ്പെട്ടത്.

എന്നാല്‍ തന്റെ ശബ്ദത്തിന് ചെവികൊടുക്കാത്തവരാണെങ്കില്‍ എന്നെ ആഘോഷിക്കേണ്ട എന്നാണ് ഈ എട്ടു വയസ്സുകാരി പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുന്നത്.

പ്രിയപ്പെട്ട നരേന്ദ്രമോദി ജി, എന്റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ ദയവു ചെയ്ത് എന്നെ ആഘോഷിക്കാതിരിക്കുക. രാജ്യത്തെ പ്രചോദിപ്പിക്കപ്പെടുന്ന സ്ത്രീകളില്‍ എന്നെയും തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ട്. ഒരുപാട് ചിന്തിച്ചതിനു ശേഷം ഈ അംഗീകാരം ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ജയ് ഹിന്ദ്’ ലിസിപ്രിയ കംഗുജം ട്വീറ്റ് ചെയ്തു.

പരിസ്ഥിതി പ്രവര്‍ത്തകയായ ഈ മണിപ്പൂര്‍ വിദ്യാര്‍ത്ഥിനി ഇന്ത്യയിലെ ഉയര്‍ന്ന വായുമലിനീകരണത്തിനെതിരെ നിരന്തരം ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. 2019 ഡിസംബറില്‍ മാഡ്രിഡില്‍ നടന്ന യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രത്യേക സെഷനില്‍ ഈ വിദ്യാര്‍ത്ഥിനി സംസാരിച്ചിരുന്നു. എ.പി.ജെ. അബ്ദുല്‍ കലാം ചില്‍ഡ്രന്‍ അവാര്‍ഡും ഈ വിദ്യാര്‍ത്ഥിനി നേടിയിട്ടുണ്ട്.

മാര്‍ച്ച് 8 ന് വനിതാദിനത്തോടനുബന്ധിച്ച് നടത്തുന്ന ഷി ഇന്‍സ്‌പൈര്‍സ് അസ് എന്ന ക്യാംമ്പയിനിന്റെ ഭാഗമായി തന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സ്ത്രീകള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനം മോദി നടത്തിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും