സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കൊറോണ വൈറസ് ഭീതി ഒഴിയുന്നതുവരെ അമൃതാനന്ദമയി മഠത്തില്‍ ഭക്തര്‍ക്ക് വിലക്ക്

വിമെന്‍ പോയിന്‍റ് ടീം

കൊല്ലം അമൃതാനന്ദമയി മഠത്തില്‍ ഭക്തര്‍ക്ക് വിലക്ക്. കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് വിലക്കേര്‍പ്പെടുത്തിയത്‌. അമൃതാനന്ദമയീ മഠത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍  പങ്കുവെച്ച കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്.

'ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണത്തെ തുടര്‍ന്ന് മാതാ അമൃതാനന്ദമയീ മഠത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി വ്യസനസമേതം അറിയിക്കുന്നു. വിദേശികളും സ്വദേശികളുമായ നിരവധി ഭക്തര്‍ അധിവസിക്കുന്ന ആശ്രമം ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരന്തര നിരീക്ഷണത്തിലും പരിശോധനയിലുമാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാരോ വിദേശികളോ ആയ ഭക്തരെ ആശ്രമത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല.

പകല്‍ സമയത്തെ സന്ദര്‍ശനത്തിനും ആശ്രമത്തില്‍ താമസിക്കുന്നതിനും ഈ നിയന്ത്രണം ബാധകമാണ്. എത്ര എത്ര കാലം മുന്‍പ് ഇന്ത്യയില്‍ എത്തിയ വിദേശ പൗരന്‍മാര്‍ ആണെങ്കിലും അവര്‍ ഈ നിയന്ത്രണങ്ങള്‍ പാലിക്കണം. ദൈവാനുഗ്രഹം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും ഈ സാഹചര്യം വൈകാതെ മാറും എന്ന് പ്രത്യാശിക്കുന്നു'-  കുറിപ്പില്‍ അറിയിക്കുന്നു.

കൊല്ലം വള്ളിക്കാവിലെ ആശ്രമത്തില്‍ പ്രതിദിനം മൂവായിരത്തോളം പേരെയാണ് അമൃതാനന്ദമായീ കാണാറുള്ളത്. എന്നാല്‍ വിദേശികളടക്കം രാജ്യത്ത് മുപ്പതിലേറെ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭക്തരെ ആലിംഗനം ചെയ്തുകൊണ്ടുള്ള ദര്‍ശനം അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അമൃതാനന്ദമയീ മഠത്തോട് ആവശ്യപ്പെടുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും