സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഹിലാരി ക്ലിന്റന്‍ യു എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

വിമന്‍ പോയിന്റ് ടീം

2016 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 
 ഹിലാരി റോഥം ക്ലിന്റന്‍ മത്സരിക്കും.അമേരിക്കന്‍ ചരിത്രത്തില്‍  ജയസാധ്യതയുള്ള ആദ്യ വനിതാ സ്ഥാനാര്‍ഥി ആണ് ഹിലാരി. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണു ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥി ആയി താന്‍ മത്സരിക്കുന്ന വിവരം അവര്‍ പ്രഖ്യാപിച്ചത്. 3 മിനിറ്റ് വീഡിയോയുടെ ഒടുവില്‍ ആയിരുന്നു ഔദ്യോഗികമായി ഹിലാരി തന്റെ തീരുമാനം അറിയിച്ചത് . "അമേരിക്കകാര്‍ക്ക് എപ്പോഴും ഒരു ചാമ്പ്യന്‍ വേണം .എനിക്ക് ആ ചാമ്പ്യന്‍ ആകണം." ഹിലാരി ഇങ്ങനെയാണ് തന്റെ തീരുമാനം അറിയിച്ചത്. ഇയോവ, ന്യൂഹംഷൈർ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാകും ഹിലാരി പ്രചരണം ആരംഭിക്കുന്നത്. അമേരിക്ക  യിലെ വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക അസമത്വം കുറയ്ക്കുക, മദ്ധ്യവര്‍ഗത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് തന്റെ ലക്ഷ്യമെന്നാണ്  ഹിലാരി പ്രസ്താവിച്ചിരിക്കുന്നത്.

67 കാരിയായ ഹിലാരി അമേരിക്കയിലെ ആദ്യ വനിതാ സെനട്ടരും പ്രമുഖ അഭിഭാഷകയും ആണ്. ഒബാമ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി ആയിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും