സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ടി-20 ലോകക്കപ്പിലെ ഫൈനലിലെത്തി ഇന്ത്യന്‍ വനിതകള്‍.

വിമെന്‍ പോയിന്‍റ് ടീം

ടി-20 ലോകക്കപ്പിലെ ഫൈനലിലെത്തി ഇന്ത്യന്‍ വനിതകള്‍. ആദ്യമായാണ് ഇന്ത്യന്‍ വനിതാ ടീം ടി-20 ഫൈനലിലെത്തുന്നത്.

ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ നടക്കേണ്ടിയിരുന്ന സെമി ഫൈനല്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച നാല് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതായ ഇന്ത്യ ഇതോടെ ഫൈനലിലെത്തുകയായിരുന്നു.ടൂര്‍ണമെന്റില്‍ ഗംഭീരപ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ ടീം വലിയ പ്രതീക്ഷയോടെയാണ് ഫൈനലിലെത്തുന്നത്. ചാംപ്യന്‍ന്മാരായ ആസ്‌ട്രേലിയെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. പിന്നീട് ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ശ്രീലങ്ക ടീമുകളുമായി നടന്ന മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു.

ദക്ഷിണാഫ്രിക്കയും ആസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന സെമി ഫൈനല്‍ വിജയികളെയായിരിക്കും ഇന്ത്യ ഫൈനലില്‍ നേരിടുക. വീണ്ടും മഴ പെയ്ത് മത്സരം ഒഴിവാക്കിയാല്‍ ഗ്രൂപ്പില്‍ ഒന്നാമതായി നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയായിരിക്കും ഇന്ത്യയുടെ ആദ്യ എതിരാളി. അങ്ങിനെയെങ്കില്‍ ആദ്യമായി ഫൈനലില്‍ എത്തുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരമാകും ലോകം കാണുക. ഇനി ആസ്‌ട്രേലിയയാണെങ്കിലും ആദ്യ മത്സരത്തില്‍ അവരെ ഇഞ്ചോടിച്ച് പോരാട്ടത്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസം ഇന്ത്യക്കുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും