സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നിര്‍ഭയാ കേസ്; പവന്‍ ഗുപ്തയുടെ ദയാഹരജി രാഷ്ട്രപതി തള്ളി

വിമെന്‍ പോയിന്‍റ് ടീം

 നിര്‍ഭയാ കേസ് പ്രതി പവന്‍ ഗുപ്ത നല്‍കിയ ദയാഹരജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഹരജി തള്ളണമെന്ന് ദല്‍ഹി സര്‍ക്കാര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പവന്‍ ഗുപ്ത ഹരജി നല്‍കിയത്.

നേരത്തെ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചായിരുന്നു ഹരജി പരിഗണിച്ചത്. പ്രതിയുടെ വാദങ്ങളില്‍ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

വധ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് കുമാറും നല്‍കിയ ഹരജി ഇതിന് മുന്‍പ് പട്യാല ഹൗസ് കോടതിയും തള്ളിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും