സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാലിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്

വിമെന്‍ പോയിന്‍റ് ടീം

 ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാലിനെതിരെ സ്ത്രീധന പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് കോരമംഗല പൊലീസ്. ബന്‍സാലിന്റെ ഭാര്യ പ്രിയ ഫയല്‍ ചെയ്ത് പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രിയ ഫയല്‍ ചെയ്ത കേസില്‍ സച്ചിന്‍ ബന്‍സാലിനെതിരെയും കുടുംബത്തിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വിവാഹത്തിന് ശേഷം ഭര്‍തൃഗൃഹത്തില്‍ കടുത്ത ശാരീരിക മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നും സഹോദരിയെ ലൈംഗികമായി അതിക്രമിക്കാന്‍ സച്ചിന്‍ ശ്രമിച്ചുവെന്നും പ്രിയ പറഞ്ഞു.

”കല്ല്യാണത്തിന് ശേഷം ഒരുമിച്ച് നില്‍ക്കാമെന്നായിരുന്നു തീരുമാനിച്ചത്. കല്ല്യാണത്തിന് മുന്നേ തന്നെ സച്ചിന്റെ മാതാപിതാക്കള്‍ വീട്ടിലെത്തി സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. കല്ല്യാണ ദിവസം മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍   ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് എന്നെ  മാനസികമായി പീഡിപ്പിക്കുകയാണ്. എന്റെ സഹോദരി ദല്‍ഹിയിലായിരുന്നപ്പോള്‍ സച്ചിന്‍ അവരെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. എന്റെ പേരിലുള്ള സ്വത്തുക്കള്‍ സച്ചിന്റെ പേരിലാക്കാനും ശ്രമമുണ്ടായിരുന്നു. ഇത് എതിര്‍ത്തതിനെ തുടര്‍ന്ന് കടുത്ത ശാരീരിക പീഡനവും മാനസിക പീഡനവും നേരിടേണ്ടി വന്നു”. പ്രിയ ബന്‍സാല്‍ പറഞ്ഞു.വിവാഹത്തിന് വേണ്ടി അച്ഛന്‍ 50 ലക്ഷം രൂപ ചെലവഴിച്ചുവെന്നും ഇതിന് പുറമെ സ്ച്ചിന് 11 ലക്ഷം രൂപ വേറെയും കൊടുത്തെന്നും പ്രിയ പൊലീസിനോട് പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും