സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സുഭാഷിണി അലി പങ്കെടുക്കാനിരുന്ന പൊതുസമ്മേളനത്തിന് അനുമതി നിഷേധിച്ചു

വിമെന്‍ പോയിന്‍റ് ടീം

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അധ്യക്ഷ സുഭാഷിണി അലി പങ്കെടുക്കാനിരിക്കുന്ന പൊതുസമ്മേളനത്തിന് അനുമതി നിഷേധിച്ചു. ഘട്ട് കോപ്പര്‍ രമാഭായ് അംബേദ്ക്കര്‍ നഗറില്‍ നടത്താനിരുന്ന പൊതുസമ്മേളനത്തിനാണ് അനുമതി നിഷേധിച്ചത്. എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ ഭാഗമായാണ് പൊതുസമ്മേളനം സംഘടിപ്പിച്ചത്.

സൂഭാഷിണി ബേലാപ്പൂര്‍ ഭവനിലെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. എന്‍.പി.ആറുമായി മൂന്നോട്ട് പോകുന്ന മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് സുഭാഷിണി അലി പറഞ്ഞു.‘വ്യത്യസ്തസ്ഥലങ്ങളിലായി ഞങ്ങളെല്ലാവരും നവിമുംബൈ പൊലീസ് കസ്റ്റഡിയിലാണ്. അടുത്തതായി എന്താണ് സംഭവിക്കുകയെന്ന് അറിയില്ല.’എന്നായിരുന്നു സൂഭാഷിണി അലി ട്വീറ്റ് ചെയ്തത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും