സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സംസ്ഥാന ബജറ്റില്‍ ജന്‍ഡര്‍ ബജറ്റ് റിപ്പോര്‍ട്ടിന് മുഖചിത്രം ഒരുക്കിയത് അനുജാത്

വിമെന്‍ പോയിന്‍റ് ടീം

2020-21 സംസ്ഥാന ബജറ്റില്‍ ജന്‍ഡര്‍ ബജറ്റ് അവലോകന റിപ്പോര്‍ട്ടിന് മുഖചിത്രം ഒരുക്കിയത് തൃശൂരിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മയും അയല്‍പ്പക്കത്തെ അമ്മമാരും എന്ന ചിത്രമായിരുന്നു ബജറ്റില്‍ ഇടംപിടിച്ചത്. 

തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അനുജാത്. ഓരോ അമ്മമാരും വീടിനകത്തും പുറത്തും ചെയ്യുന്ന ജോലികളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്ത്രീ ശാക്തീകരണവും കുടുംബശ്രീ ബ്രാന്റിങ്ങും സംബന്ധിച്ച് പറഞ്ഞു തുടങ്ങുമ്പോഴായിരുന്നു അനുജാതിനെ കുറിച്ച് മന്ത്രി പ്രശംസിച്ചത്. ഈ വിദ്യാര്‍ഥിയെ തേടി ഇതിനു മുമ്പും അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്.  2014ൽ പ്രഥമ ക്ലിന്റ് മെമ്മോറിയൽ ഇന്റർനാഷണൽ അവാർഡും നേടിയിട്ടുണ്ട് . ബാല്യകാലം തൊട്ടേ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. ഇതിനോടകം വരച്ച ചിത്രങ്ങളെല്ലാം ശ്രദ്ധ നേടിയവയാണ്. 

ചിത്രകാരനായ വിനയ് ലാലിന്‍റെ മകനാണ് അനുജാത്. ഈ നേട്ടങ്ങള്‍ കാണാന്‍ അമ്മയില്ലെന്ന സങ്കടമാണ് അലട്ടുന്നത്. കഴിഞ്ഞ ഡിസംബറിലാണ് അമ്മ സിന്ധുലാല്‍ ഹൃദയാഘാതംമൂലം മരിച്ചത്. വരാനിരിക്കുന്ന അവധിക്കാലത്ത് ലൈവ് ചിത്രപ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തിലാണ് ഈ വിദ്യാര്‍ഥി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും