ക്വീന്‍ ഓഫ് കാറ്റ്‌വേയിലൂടെ ലോകശ്രദ്ധ നേടിയ ഉഗാണ്ടന്‍ ബാലതാരം നികിത പേള്‍ വാലിഗ്വ അന്തരിച്ചു. 15വയസ്സായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ആണ് മരണകാരണം. ക്വീന്‍ ഓഫ് കാറ്റ് വേയില്‍ ഉഗാണ്ടന്‍ ചേരിയിലുള്ള ചെസ്സ് കളിക്കാരിയായ ഗ്ലോളിറിയ എന്ന കഥാപാത്രത്തെയാണ് വാലിഗ്വ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായി മാറുകയായിരുന്നു വാലിഗ്വ.മീരാ നായരുടെ സംവിധാനത്തില്‍ നാല് വര്‍ഷത്തിന് ശേഷമെത്തിയ ചിത്രമാണ് ക്വീന്‍ ഓഫ് കാറ്റ്വേ. ഉഗാണ്ടയിലെ കറ്റാവയിലുളള ചേരിയില്‍ നിന്നും ലോകചെസ് വേദിയിലെത്തിയ ഫിയോണ മുടേസിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഫിയോണയുടെ സുഹൃത്തായ ഗ്ലോറിയ എന്ന കഥാപാത്രത്തെയാണ് വാലിഗ്വാ അവതരിപ്പിച്ചത്.