സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗ്യാസ് വില വര്‍ധനവിനെതിരെ പെട്രോളിയം മന്ത്രാലയത്തിന് മുന്‍പില്‍ പ്രതിഷേധം

വിമെന്‍ പോയിന്‍റ് ടീം

ദല്‍ഹി തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ദല്‍ഹിയിലെ വനിതാ കോണ്‍ഗ്രസ് നേതൃത്വം.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയളില്‍ സമരമുഖത്തിറങ്ങി പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മഹിളാ കോണ്‍ഗ്രസ്.

പെട്രോളിയം വിലവര്‍ധനവിനെതിരെ ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് നേതാക്കളായ സുഷ്മിത ദേവ്, അല്‍ക്ക ലംബം, ഷര്‍മിഷ്ഠ മുഖര്‍ജി, എന്നിവരാണ് ദല്‍ഹിയിലെ പെട്രോളിയം മന്ത്രാലയത്തിന് പുറത്ത് കുത്തിയിരിപ്പ് സമരവും പ്രതിഷേധ പ്രകടനവും നടത്തിയത്.ഇന്ന് രാവിലെയായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ സമരം പെട്രോളിയം മന്ത്രാലയത്തിന് മുന്നില്‍ നടത്തിയത്.

”ദല്‍ഹിയില്‍ സിലിണ്ടറിന് 858 രൂപ, മുംബൈയില്‍ 829 രൂപ ചെന്നൈയില്‍ 881 രൂപ, കൊല്‍ക്കത്തയില്‍ 896 രൂപ” എന്ന് ഗ്യാസ് സിലിണ്ടറിന് സമാനമായ ബാനറുകളില്‍ എഴുതി ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും