സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ചൂഷണങ്ങളെ നേരിടാന്‍ 'ആന്റി ബുള്ളിയിങ്ങ്' ആപ്പ് വികസിപ്പിച്ചെടുത്ത് നാലാം ക്ലാസുകാരി

വിമെന്‍ പോയിന്‍റ് ടീം

 വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പരാതിപ്പെടാന്‍ ‘ആന്റി ബുള്ളിയിങ്ങ്’ ആപ്പ് വികസിപ്പിച്ച് ഒമ്പതുകാരി. ഷില്ലോങ്ങിലെ മീദെയ്ബാഹുന്‍ മജ എന്ന നാലാം ക്ലാസുകാരിയാണ് വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.

ഒമ്പത് വയസിനുള്ളില്‍ തനിക്ക് മോശപ്പെട്ട നിരവധി അനുഭവങ്ങള്‍ സ്‌കൂളില്‍ നിന്നും പുറത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടാകുന്ന ചൂഷണങ്ങളെക്കുറിച്ച് എളുപ്പത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതിപ്പെടാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കുക എന്ന തീരുമാനത്തില്‍ താനെത്തിയതെന്ന് മജ പറയുന്നു.

ഗൂഗിള്‍ പ്ലേയില്‍ ഉടന്‍ മജ വികസിപ്പിച്ചെടുത്ത ആന്റി ബുള്ളിയിങ്ങ് ആപ്പ് എത്തും. പേര് വെളിപ്പെടുത്താതെ തന്നെ ചൂഷണങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് രക്ഷിതാക്കളെയും അധ്യാപകരെയും അറിയിക്കാന്‍ ആപ്പിലൂടെ സാധിക്കും. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും