സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രാജ്യാന്തര പ്രശസ്‌തിയിലേക്ക്‌ ജെന്‍ഡര്‍ പാര്‍ക്ക്‌

വിമെന്‍ പോയിന്‍റ് ടീം

ലിംഗസമത്വവും ക്ഷേമവും ലക്ഷ്യമാക്കി സർക്കാർ സ്ഥാപിച്ച വെള്ളിമാടുകുന്നില ജെൻഡർ പാർക്ക്‌ രാജ്യാന്തര പ്രശസ്‌തിയിലേക്ക്‌. ഐക്യരാഷ്‌ട്രസഭ വനിതാവിഭാഗം ഇവിടെ തുല്യപങ്കാളിത്തത്തിന്‌ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.ഈ മാസം സംസ്ഥാന സർക്കാരിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും ഐക്യരാഷ്‌ട്ര സഭാ വനിതാവിഭാഗം പ്രതിനിധികളുമാണ്‌ ധാരണാപത്രത്തിൽ ഒപ്പുവയ്‌ക്കുക. ഇതോടെ ദക്ഷിണേഷ്യയിലെ ജെൻഡർ ഹബ്ബായി മാറും. 

ആഗോളതലത്തിലുള്ള ജെൻഡർ പ്രവർത്തനങ്ങളുടെയും ഗവേഷണങ്ങളുടെയും ക്ലാസുകളുടെയും പ്രധാന കേന്ദ്രമായി വെള്ളിമാടുകുന്നിലെ ജെൻഡർ പാർക്ക്‌ മാറും.ആഗോള വ്യാപാര കേന്ദ്രംകൂടി ആരംഭിക്കുന്നതോടെ പാർക്കിന്‌ രാജ്യാന്തര മുഖം കൈവരും. ഇതിനായി ഈ ബജറ്റിൽ ആദ്യഘട്ടമെന്ന നിലയിൽ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌.
 
വിഷൻ 2020 പദ്ധതിയുടെ ഭാഗമായാണ്‌ അന്താരാഷ്‌ട്ര വനിതാ ട്രേഡ്‌ സെന്ററും തുടങ്ങുന്നത്‌. വനിതാ സംരംഭകർക്ക്‌ വ്യവസായ–-വാണിജ്യ രംഗത്തെ പുതിയ വാതായനങ്ങൾ തുറക്കുകയാണ്‌ ലക്ഷ്യം. 2021 ജനുവരിയോടെ ഈ സംരംഭത്തിന്റെ ആദ്യഘട്ടം പൂർത്തിയാകും.ജെൻഡർ ലൈബ്രറിയും ജെൻഡർ മ്യൂസിയവുമാണ്‌ പാർക്കിലെ മറ്റൊരു ആകർഷണം. ഇതും ഈ വർഷം ആരംഭിക്കുമെന്ന്‌ സിഇഒ പി ടി മുഹമ്മദ്‌ സുനീഷ്‌ പറഞ്ഞു. 

പുസ്‌തകങ്ങൾ, ചരിത്രരേഖകളുടെ സമാഹരണം, സാങ്കേതിക സൗകര്യങ്ങൾ എന്നിവ തയ്യാറായി. കലിക്കറ്റ്‌ സർവകലാശാല ബുക്ക്‌ ഷോപ്പിൽനിന്ന്‌ 25 ലക്ഷത്തിലേറെ രൂപയ്‌ക്കുള്ള പുസ്‌തകങ്ങൾ വാങ്ങി. പെണ്ണെഴുത്ത്‌, യാത്രകൾ, സ്‌ത്രീകളുടെയും ട്രാൻസ്‌ജെൻഡേഴ്‌സിന്റെയും അനുഭവങ്ങൾ, പോരാട്ടങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്ന പുസ്‌തകങ്ങളാണ്‌ ശേഖരിക്കുന്നത്‌. 

കേരള വനിതയുടെ പോരാട്ട നാൾവഴികളുടെ ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തിയാണ്‌ മ്യൂസിയം ഒരുക്കുക. ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ ചിത്രങ്ങളുമുണ്ടാകും. വെള്ളിമാടു കുന്നിൽ 24 ഏക്കർ സ്ഥലത്താണ്‌ ജെൻഡർ പാർക്കുള്ളത്‌. 2013ൽ തറക്കല്ലിട്ട പദ്ധതി 2016ൽ ഉദ്‌ഘാടനം ചെയ്‌തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും