സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശബരിമല കേസ് വിശാലബെഞ്ചിന് വിട്ടത് സാധുവായ തീരുമാനമെന്ന് സുപ്രീം കോടതി

വിമെന്‍ പോയിന്‍റ് ടീം

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ് വിശാല ബെഞ്ചിന് വിട്ടത് സാധുവായ തീരുമാനമെന്ന് സുപ്രീം കോടതി.

വിശാലബെഞ്ചിന്റെ രൂപീകരണത്തിന്റെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. നേരത്തെ രഞ്ജന്‍ ഗൊഗോയ് തയ്യാറാക്കിയ ഏഴ് പരിഗണനാ വിഷയങ്ങളാണ് ഉള്ളതെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

ശബരിമല കേസിലെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു എന്നും കോടതി വ്യക്തമാക്കി. രണ്ട് വിഭാഗമായി കേസ് പരിഗണിക്കാനാണ് തീരുമാനം.

പരിഗണന വിഷയങ്ങള്‍ തീരുമാനിച്ചു എന്നും കോടതി അറിയിച്ചു. ഭരണഘടനയുടെ അനുചേദം 25 പ്രകാരം ഉള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് ?

ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുഛേദത്തില്‍ പറയുന്ന ‘മൊറാലിറ്റി’ യുടെ അര്‍ത്ഥം എന്താണ് ?

അനുഛേദം 25 നല്‍കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും അനുഛേദം 26 പ്രകാരം പ്രത്യേക മതവിഭാഗങ്ങള്‍ക്കുള്ള അവകാശവും മറ്റ് മൗലിക അവകാശവുമായി ബന്ധപ്പെടുന്നത് എങ്ങനെ ?

മത സ്വതന്ത്ര്യവും പ്രത്യേക മത വിഭാഗങ്ങള്‍ക്കുള്ള സ്വതന്ത്ര്യവും തമ്മിലുള്ള ബന്ധമെന്താണ്‌ ഇങ്ങനെയുള്ള ഏഴ് ചോദ്യങ്ങളാണ് പരിഗണന വിഷയങ്ങള്‍. 17ന് വാദം തുടങ്ങും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും