സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പാട്ടുപാടി സൂപ്പറായി നഞ്ചിയമ്മ

വിമെന്‍ പോയിന്‍റ് ടീം

സിനിമയ്ക്കുവേണ്ടി പാട്ടുപാടി സൂപ്പറായതിന്റെ തിളക്കത്തിലാണ് അട്ടപ്പാടിയിലെ നഞ്ചിയമ്മ. പൃഥ്വിരാജും ബിജുമേനോനും അഭിനയിച്ച സച്ചി സംവിധാനംചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മയുെട ആദിവാസി പാട്ടും വൈറലായിരിക്കുന്നത്. സിനിമ റിലീസാകും മുന്‍പേ പാട്ട് ഹിറ്റായപ്പോള്‍ നഞ്ചിയമ്മയ്ക്കും ആരാധകരായി. ഒരേ സമയം പാടുകയും അഭിനയിക്കുകയും ചെയ്തത് നഞ്ചിയമ്മ സ്വന്തമായി വരികൾ തയ്യാറാക്കി സംഗീതസംവിധാനം ചെയ്ത നാലുപാട്ടുകളാണ് ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്കായി പാടിയിരിക്കുന്നത്.നഞ്ചിയമ്മ ചോദിക്കുന്നു...: 'പാട്ടുകേട്ടില്ലേ... സൂപ്പറല്ലേ...? എന്റെ പാട്ട് എനിക്ക് സൂപ്പറാണ്'

സിനിമാ നടനായ ആദിവാസി കലാകാരൻ പഴനി സ്വാമി നേതൃത്വം നൽകുന്ന 2004ൽ ആരംഭിച്ച ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചിയമ്മ. ആട് മാടു മേച്ചും കൃഷിപ്പണിയെടുത്തും ഉപജീവനം കഴിക്കുന്ന നഞ്ചിയമ്മയ്ക്കു കല രക്തത്തിൽ അലിഞ്ഞതാണ്.അഗളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ നിർമിച്ച് അധ്യാപിക സിന്ധു സാജൻ സംവിധാനം ചെയ്ത ‘അഗ്ഗെദ് നായാഗ’ എന്ന ഹൃസ്വചിത്രമാണു നഞ്ചിയമ്മയുടെ ആദ്യ സിനിമ. 2015ൽ ഇതിനു സംസ്ഥാന ടെലിവിഷൻ ചലച്ചിത്ര അവാർഡ് ലഭിച്ചു. 2016 ൽ സംസ്ഥാന അവാർഡ് നേടിയ റാസി മുഹമ്മദിന്റെ ‘വെളുത്ത രാത്രികൾ’എന്ന ചിത്രത്തിലെ 5 പാട്ടുകൾ പാടിയതും നഞ്ചിയമ്മയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും