സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കർണാടകയിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ വരലക്ഷ്‌മി അറസ്‌റ്റിൽ

വിമെന്‍ പോയിന്‍റ് ടീം

സിഐടിയു കർണാടക സംസ്ഥാന പ്രസിഡന്റ്  വരലക്ഷ്‌മിയെ പൊലീസ്‌ അറസ്റ്റ് ചെയ്‌തു. അംഗണവാടികളിലെ ഉച്ചഭക്ഷണ പദ്ധതി സ്വകാര്യ ഏജൻസികൾക്ക് വിട്ടുനൽകുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ സിഐടിയു സമരം തുടങ്ങാനിരിക്കെയാണ്‌ വരലക്ഷ്‌മിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

ബാംഗ്ലൂരിൽ സംഘടിപ്പിക്കാനിരുന്ന സമരത്തിന് നേതൃത്വം നൽകുന്നത് സിഐടിയു സംസ്ഥാന പ്രസിഡന്റ് കൂടിയായ വരലക്ഷ്‌മി ആണ്. എന്നാൽ സമരം ആരംഭിക്കുന്നതിനു മുൻപ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ വരലക്ഷ്‌മി അടക്കം നിരവധി പേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്ന വിഷയമാണിത്. സമരം ചെയ്യാനൊരുങ്ങുന്നവരോട് ഒരു രീതിയിലുള്ള ചർച്ചക്കും ബിജെപി ഭരണകൂടം തയ്യാറാവുന്നില്ല. എങ്ങനെയെങ്കിലും ഈ പദ്ധതി സ്വകാര്യവൽക്കരിക്കണമെന്ന് മാത്രമാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. ഈ സാഹചര്യത്തിലാണ്‌ തൊഴിലാളികൾ സമരത്തിനിറങ്ങിയത്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും