സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശബരിമല : വിശാലബെഞ്ച് രൂപീകരണം പരിശോധിക്കുമെന്ന് സുപ്രീംകോടതി

വിമെന്‍ പോയിന്‍റ് ടീം

ശബരിമല യുവതീപ്രവേശനവിധിയിലെ പുനഃപരിശോധനാഹർജികൾ പരിഗണിച്ച അഞ്ചംഗബെഞ്ച് വിശാലബെഞ്ച്‌ രൂപീകരിച്ചതിനെതിരെ ഭരണഘടനാവിദഗ്‌ധൻ ഫാലി എസ്‌ നരിമാൻ.  മറ്റ്‌  മതങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾകൂടി വിശാലബെഞ്ചിന്‌ വിട്ട നടപടിയിൽ നിയമ പ്രശ്‌നമുണ്ടെന്ന്‌  ഒമ്പതംഗ ബെഞ്ചില്‍ ഫാലി എസ്‌ നരിമാൻ വാദിച്ചു. 

 പ്രസക്തമായ ഈ വാദം പരിഗണിക്കുമെന്ന് ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്‌ വാക്കാൽ നിരീക്ഷിച്ചു. പുനഃപരിശോധനാഹർജികൾ ഒമ്പതംഗബെഞ്ച്‌ പരിഗണിക്കില്ലെന്നും വിശ്വാസവും മതാചാരങ്ങളുമായി ബന്ധപ്പെട്ടകാര്യം മാത്രമാകുംപരിശോധിക്കുകയെന്നും ചീഫ്‌ജസ്‌റ്റിസ്‌ അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും