സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സോണിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് ശ്രമം

വിമെൻ പോയിന്റ് ടീം

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ പരാതി നല്‍കിയ മലയാളി കോണ്‍ട്രാക്ടര്‍ക്ക് പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് ശ്രമം. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ കെട്ടിടം നിര്‍മിച്ചതുമായി ബന്ധപ്പെട്ടാണ് മലയാളി കോണ്‍ട്രാക്ടര്‍ സോണിയാ ഗാന്ധി, രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍ എന്നിവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.

ഇത് സംബന്ധിച്ച് തങ്ങള്‍ നല്‍കാനുള്ള 2.8 കോടി രൂപ ഉടന്‍ കൊടുത്തുതീര്‍ക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിച്ചതായാണ് വിവരം. നേരത്തെ മുഴുവന്‍ തുകയും നല്‍കി കേസൊതുക്കാന്‍ സോണിയാ ഗാന്ധി കേരള നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാന്‍ കേരളത്തിലെ നേതാക്കള്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പരാതിക്കാരന്‍ സോണിയാ ഗാന്ധിക്ക് വക്കീല്‍ നോട്ടീസ് അയച്ചത്.

തിരുവനന്തപുരത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ കെട്ടിടം നിര്‍മിച്ചതിന്റെ പ്രതിഫലത്തുകയാണ് കോണ്‍ട്രാക്ടര്‍ക്ക് കിട്ടാനുള്ളത്. 2005 ഒക്ടോബറില്‍ സോണിയാ ഗാന്ധി വന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം കൊണ്ടാണ് ബില്‍ പാസാക്കാതിരുന്നത് എന്നാണ് അറിയുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും