സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശബരിമലക്കേസ് ; നിയമപ്രശ്‌നങ്ങള്‍ക്ക് തിങ്കളാഴ്ച അന്തിമരൂപമാകും

വിമെന്‍ പോയിന്‍റ് ടീം

ശബരിമലക്കേസില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗബെഞ്ച് തിങ്കളാഴ്ച വാദംകേള്‍ക്കും. ശബരിമലവിഷയത്തില്‍ പരിഗണിക്കേണ്ട പൊതുവായ നിയമപ്രശ്‌നങ്ങള്‍ക്ക് ബെഞ്ച് തിങ്കളാഴ്ച അന്തിമരൂപമാക്കുമെന്നാണ് സൂചന.

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പത്തുദിവസംകൊണ്ട് വാദം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. ശബരിമല സ്ത്രീപ്രവേശം, മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം, ദാവൂദി ബോറ സമുദായത്തിലെ പെണ്‍കുട്ടികളുടെ ചേലാകര്‍മം, അന്യമതസ്ഥരെ വിവാഹംകഴിച്ച പാഴ്‌സി സ്ത്രീകളുടെ ക്ഷേത്രപ്രവേശം എന്നീ കേസുകളിലെ പൊതുവിഷയങ്ങള്‍ ബെഞ്ച് പരിശോധിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും