അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്ന് ഇന്ത്യക്കാരിയായ ടെക്നിക്കൽ കൺസൽട്ടന്‍റിനെ തട്ടിക്കൊണ്ടുപോയി. കൊൽക്കത്ത സ്വദേശിനിയായ ജുഡിത്ത് ഡിഡൂസയെ വ്യാഴാഴ്ച രാത്രിയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. അന്തർദേശീയ തലത്തിലുള്ള സന്നദ്ധ സംഘടനയായ അഗാഖാൻ ഫൗണ്ടേഷനിൽ സീനിയർ ടെക്നിക്കൽ കൺസൽട്ടന്‍റാണ് ജുഡിത്ത് ഡിസൂസ. അഫ്ഗാൻ പുനർ നിർമാണത്തിനുള്ള ഇന്ത്യൻ ദൗത്യത്തിന്‍റെ ഭാഗമായാണ് ജുഡിത്ത് കാബൂളിലെത്തിയത്. ഇവരെ വിട്ടുകിട്ടാനായി അഫ്ഗാൻ അധികൃതരുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വൃക്തമാക്കി. യുവതിയുടെ കുടുംബവുമായും ഇന്ത്യൻ ദൗത്യസംഘവുമായും ബന്ധപ്പെട്ട് വരികയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രത്യേക ദൗത്യസംഘം യുവതിയെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. തട്ടിക്കൊണ്ടു പോയപ്പോൾ മുതൽ ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണ്.