സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സോളാര്‍ കേസ്;സരിതാ നായരോട് വിശദാംശങ്ങള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

വിമെന്‍ പോയിന്‍റ് ടീം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ സോളാര്‍ കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി സരിതാ നായരോട് വിശദാംശങ്ങള്‍ തേടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള കേസന്വേഷണ പുരോഗതിയെ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ സരിതാ നായരോട് ചോദിച്ചത്.

ചെന്നൈ തിരുവനന്തപുരം എന്നിവിടങ്ങളിലെത്തിയാണ് സരിതയില്‍ നിന്നും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞത്.

എല്‍.ഡി.എഫ് അധികാരത്തിലേറിയപ്പോള്‍ എഫ്.ഐ.ആര്‍ ഇട്ട് കേസെടുത്തെങ്കിലും കേസന്വേഷണം നടത്തിയില്ലെന്ന് സരിത നായര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സരിതയുടെ നേതൃത്വത്തില്‍ തുടങ്ങാനിരുന്ന സംരഭത്തെക്കുറിച്ചും കേസിന്റെ പുരോഗതിയെക്കുറിച്ചും അന്വേഷിച്ചതായും സരിത പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും