സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ദിലീപിന് വീണ്ടും തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി

വിമെന്‍ പോയിന്‍റ് ടീം

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധന ഫലം വരുന്നതു വരെ വിചാരണ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.

അതേസമയം ദൃശ്യങ്ങളുടെ വിദഗ്ധ പരിശോധനാഫലം വരുന്നതുവരെ ദിലീപിന്റെ ക്രോസ് വിസ്താരം പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. അക്രമിക്കുന്ന ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ദിലീപിന്റെ അപേക്ഷ അടിയന്തരമായി പരിഗണിക്കണം എന്ന് സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെടുകയായിരുന്നു.

കേസിലെ വിചാരണ കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ പുരോഗമിക്കവെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.

പരിശോധന ഫലം വരുന്നതിനു മുമ്പ് വിചാരണ നടപടികള്‍ നടത്തുന്നത് നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിനു തുല്യമാണെന്നും സുപ്രീം കോടതി വിധിയുടെ ലംഘനമാണതെന്നും പ്രതിഭാഗം വക്കീലായ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും