സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മനുഷ്യ മഹാശൃംഖല : പിന്തുണച്ച് വനിതാസംഘടനകൾ

വിമെന്‍ പോയിന്‍റ് ടീം

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകെ ശക്തിപ്പെടുന്ന ജനകീയ പ്രതിരോധത്തിന്‌ മാതൃകയാകും റിപ്പബ്ലിക്‌ ദിനത്തിൽ എൽഡിഎഫ്‌ സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയെന്ന്‌ ഇടതു ജനാധിപത്യ മഹിളാ മുന്നണി. സംസ്ഥാന ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളാകെ ശൃംഖലയിൽ പങ്കാളികളാകണമെന്നും മഹിളാ മുന്നണി അഭ്യർഥിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും വളർന്ന പ്രതിഷേധങ്ങളെ ചോരയിൽ മുക്കാനാണ് സംഘപരിവാർ പിന്തുണയോടെ മോഡി സർക്കാർ ശ്രമിക്കുന്നത്.

സർവകലാശാലകളും കോളേജുകളും കേന്ദ്രീകരിച്ച് ഉയരുന്ന യുവജന–-വിദ്യാർഥി പ്രക്ഷോഭങ്ങളെ പൊലീസ് അടിച്ചമർത്തുകയാണ്‌. നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത്‌ അഭിനന്ദനാർഹമാണെന്നും യോഗം വിലയിരുത്തി.

ജനാധിപത്യ മഹിളാ അസോസിയേഷൻ, കേരള മഹിളാസംഘം, മഹിളാ ജനതാദൾ എസ്‌, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്, മഹിളാ കോൺഗ്രസ് എസ്‌, നാഷണൽ വിമൻസ് ലീഗ്‌, ലോക് താന്ത്രിക് മഹിളാ ജനത, മഹിളാ കോൺഗ്രസ് ബി, ജനാധിപത്യ വനിതാ കോൺഗ്രസ് എന്നീ സംഘടനകളെ പ്രതിനിധാനംചെയ്‌ത്‌ പി സതീദേവി, പി വസന്തം, സെലിൻ, ബീനാ ജോബി, പി തങ്കമണി, നിഷ വിനു, ചിഞ്ചു റാണി, ലതാദേവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും