സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആകാശവാണി മുൻ ഡെപ്യൂട്ടി സ്റ്റേഷൻ ഡയറക്ടർ എസ് സരസ്വതിയമ്മ നിര്യാതയായി

വിമെന്‍ പോയിന്‍റ് ടീം

ആകാശവാണി മുൻ ഡെപ്യൂട്ടി സ്റ്റേഷൻ ഡയറക്ടർ എസ് സരസ്വതിയമ്മ (86) നിര്യാതയായി. ആൾ ഇന്ത്യ റേഡിയോയിലെ മഹിളാലയം എന്ന വനിതാ പരിപാടിയുടെ പ്രൊഡ്യൂസറും അവതാരകയുമായിരുന്നു.

1965ൽ ആകാശവാണിയിൽ വനിതാ വിഭാഗം പരിപാടിയുടെ പ്രൊഡ്യൂസറായാണ്‌ ജോലിയിൽ പ്രവേശിച്ചത്‌.  സ്ത്രീകൾക്കായുള്ള പരിപാടികൾ നാമമാത്രമായിരുന്ന കാലത്ത് ആകാശവാണിയിലെത്തിയ സരസ്വതിയമ്മയാണ്  മഹിളാലയം പരിപാടി പുനരാവിഷ്കരിച്ചത്.

സാഹിത്യ സൃഷ്‌ടികളും  വിവിധ മേഖലകളിൽ മികവ് തെളിയിച്ച സ്ത്രീകളെപ്പറ്റിയുള്ള റിപ്പോർട്ടുകളുമെല്ലാം കോർത്തിണക്കിയ പരിപാടി ശ്രദ്ധേയമായിരുന്നു.  വിദ്യാലയങ്ങളിൽ ആകാശവാണിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഗായകസംഘം രൂപീകരിച്ചതിന്‌ പിന്നിലും സരസ്വതിയമ്മയുണ്ട്. 1987ൽ വിരമിച്ചു. വക്കീലായി പ്രശസ്തയായി കൊണ്ടിരിക്കവേയാണ് ആകാശവാണിയിൽ ജോലി കിട്ടുന്നത്.മഹിളാലയത്തിന്റെ അവതാരിക ആയതോടെ മഹിളാലയം ചേച്ചി എന്നാണ് സ്നേഹപൂർവ്വം എല്ലാവരും  വിളിച്ചിരുന്നത്

ആകാശവാണിയിലെ ഓർമകൾ കോർത്തിണക്കിയ 'ആകാശത്തിലെ നക്ഷത്രങ്ങൾ', കുപ്പിച്ചില്ലുകളും റോസാദലങ്ങളും, അമ്മ അറിയാൻ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്‌.ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവൽ ഖണ്ഡശ്ശയായി  മഹിളാലത്തിലാണ്  ആദ്യം വന്നത്. സര്വ്രതിയമ്മ ആവശ്യപ്പെട്ടതിനാലാണ് ആങ്ങനെ ഒരു നോവൽ ലളിതാംബികാ അന്തർജ്ജനം എഴുതി കൊടുത്തത്. സ്ത്രീകൾക്ക് വേണ്ടിയുള്ള പരിപാടികൾ പാചകവും, ഗൃഹാലങ്കാരവും മാത്രമായിരുന്ന കാലത്താണ് സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകതയെ ഊന്നിയുള്ള പരിപാടികൾ ആരംഭിച്ചത്.സംഗീതവും, സാഹിത്യവും, കലയും സാംസ്ക്കാരവും ഇടകലർന്ന പരിപാടിയായി മഹിളാലയത്തെ മാറ്റാൻ അവർക്കായിരുന്നു.  "മനസ്വിനി മാനവതി"  എന്ന പരിപാടിക്ക് 1985-ൽ ദേശീയ അംഗീകാരം ലഭിച്ചിരുന്നു.

കൊല്ലം ജില്ലയിലെ തഴവ എന്ന ഗ്രാമത്തിലാണ് ജനിച്ചത്.ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യനും ജീവചരിത്രകാരനുമായ  കോട്ടുകോയിക്കൽ വേലായുധന്റെയും ശാരദാമ്മയുടെയും  മകളാണ്.പരേതനായ കെ യശോധരനാണ്‌ ഭർത്താവ്‌. മക്കൾ: മായ പ്രിയദർശിനി, ഡോ. കെ വൈ ഹരികൃഷ്ണൻ(യു കെ), കെ വൈ ഗോപീകൃഷ്ണൻ  (ബാംഗ്ലൂർ). മരുമക്കൾ: പി കുമാർ (മാനേജ്മെന്റ് കൺസൾട്ടന്റ്, ദുബായ്), പഞ്ചമി ഹരികൃഷ്ണൻ, ഡോ. അനിതാ കൃഷ്ണൻ. സഹോദരങ്ങൾ: സി വി ത്രിവിക്രമൻ (വയലാർ രാമവ‌ർമ മെമ്മോറിയൽ ട്രസ്റ്റ്‌ സെക്രട്ടറി), ഡോ.രാധാ ഹരിലാൽ, പരേതയായ രാജലക്ഷ്മി, അംബികാ ദേവി, ഉഷ എസ് നായർ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും