സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജെഎന്‍യുവിന്റെ ഡിയര്‍ കോമ്രേഡ് ഐഷി ഘോഷ്

വിമെന്‍ പോയിന്‍റ് ടീം

കാവിഭീകരരുടെ അക്രമത്തില്‍ തലതകര്‍ക്കപ്പെട്ട് ചികിത്സയിലാണ് ഐഷി ഘോഷ്. സുഖംപ്രാപിച്ച് വരുന്നതേയുള്ളൂ. ഐഷിക്കും എസ്എഫ്‌ഐക്കും ഇത് പുതിയ കാര്യമല്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അരഡസനോളം തവണയാണ് ഐഷിയും സഖാക്കളും ഈ അക്രമിസംഘത്തിന്റെ ക്രൂരതകള്‍ക്ക് ഇരയായത്. ഏറെയും വധശ്രമങ്ങള്‍ തന്നെ.

എന്നിട്ടും ഒരടി പോലും പിന്നോട്ടുപോയില്ല ഈ പെണ്‍കരുത്ത്. വര്‍ഗീയശക്തികളെ പിഴുതെറിഞ്ഞ് ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയെ ചെമ്പട്ടയണിയിച്ച ഐഷിക്ക് അങ്ങനെയൊന്നും പിന്തിരിയാനാവില്ല. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി 1185 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയാണ് ജെഎന്‍യു തങ്ങളുടെ പ്രിയ കോമ്രേഡിനെ നെഞ്ചേറ്റിയത്. 13 വര്‍ഷത്തിനുശേഷം ജെഎന്‍യുവിന് എസ്എഫ്‌ഐയുടെ പ്രസിഡന്റിനെ ലഭിച്ചത് ഐഷിയിലൂടെയാണ്.

പശ്ചിമബംഗാളിലെ ദുര്‍ഗാപൂര്‍ സ്വദേശിനിയായ ഐഷി ഘോഷിന്റെ സ്‌കൂള്‍ ജീവിതം നാട്ടില്‍ തന്നെയായിരുന്നു. ബിരുദപഠനത്തിന് ഡല്‍ഹി സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് എസ്എഫ്‌ഐയെ അടുത്തറിയുന്നതും പിന്നീട് അതിന്റെ ഭാഗമാകുന്നതും. പണവും കൈയൂക്കും മാത്രമാണ് ഡല്‍ഹി സര്‍വകലാശാലയില്‍ എബിവിപിയുടെയും എന്‍എസ്യുവിന്റെയും ആയുധങ്ങള്‍. പലയിടത്തും എസ്എഫ്‌ഐ പ്രവര്‍ത്തകരെ നാമനിര്‍ദേശപത്രിക നല്‍കാന്‍പോലും  അനുവദിക്കാറില്ല. അവിടെയൊന്നും എസ്എഫ്‌ഐയും ഐഷിയും പിന്തിരിഞ്ഞ് ഓടിയിട്ടില്ല. തെരഞ്ഞെചുപ്പില്‍ തോറ്റാലും വിദ്യാര്‍ഥികളുടെ ഏതു പ്രശ്‌നത്തിലും മുന്നില്‍തന്നെ നിന്നു.

അവിടത്തെ പഠനശേഷമാണ് ഐഷി ജെഎന്‍യുവില്‍ എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സിന് ചേരുന്നത്. ലോകമാകെ മുതലാളിത്തശക്തികളുടെ കീഴില്‍ വര്‍ഗീയവാദികള്‍ അധികാരത്തിലെത്തുന്ന സമയം. ശക്തമായ ഇടതുപക്ഷ ആശയത്തിനു മാത്രമേ ഇതിനെതിരെ ജനങ്ങളെ അണിനിരത്താന്‍ സാധിക്കൂവെന്ന് ബോധ്യമായി. ക്യാമ്പസിനെ ഇല്ലാതാക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ വിദ്യാര്‍ഥികളെ അണിനിരത്തി. അവരുടെ കൂടെ, അവരിലൊരാളായി സമരത്തിനിറങ്ങി.

പിന്നീട് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നിങ്ങോട്ട് സമരങ്ങളുടെ വേലിയേറ്റമായിരുന്നു. ജെഎന്‍യുവിനെ ഇല്ലാതാക്കാന്‍ സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ, അന്യായ ഫീസ് വര്‍ധനക്കെതിരെ, വിദ്യാര്‍ഥികളുടെ സുരക്ഷക്കുവേണ്ടി എല്ലാം ഐഷി സമരം നയിച്ചു. ഒടുവില്‍ പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് ആദ്യം സംഘടിത സമരമുയര്‍ന്നതും ഐഷിയുടെ നേതൃത്വത്തില്‍ ജെഎന്‍യുവില്‍ നിന്ന് തന്നെയായിരുന്നു.

പൊലീസിന്റെയും കാവിഭീകരരുടെയും നിരന്തരമായ ആക്രമങ്ങളെ അതിജീവിച്ചാണ് ഓരോ സമരമുഖത്തും ഐഷി എത്തിച്ചേരുന്നത്. നിലവില്‍ എസ്എഫ്‌ഐ ഡല്‍ഹി സംസ്ഥാന കമ്മിറ്റിംയംഗമാണ് ഐഷി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും