സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നിര്‍ഭയ ദിനത്തില്‍ സംസ്ഥാനത്തെ 100 നഗരങ്ങളില്‍ നൈറ്റ് വാക്ക്

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തി ഡിസംബര്‍ 29 നിര്‍ഭയ ദിനത്തില്‍ സംസ്ഥാനത്ത് നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നു. പൊതു ഇടം എന്റേതും’എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് നൈറ്റ് വാക്കിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. ഡിസംബര്‍ 29 ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നത്.

രാത്രിയില്‍ പുറത്തിറങ്ങി നടക്കുന്നതില്‍ ചില സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന പേടിയില്‍ നിന്ന് അവരെ മുക്തരാക്കുകയും രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്കു നേരെ അതിക്രമം നടത്തുന്നവര്‍ക്ക് നേരെ നിയമ നടപടി സ്വീകരിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് ഇതു കൊണ്ടുദ്ദേശിക്കുന്നതെന്ന് കെ.കെ ഷൈലജ പറഞ്ഞു. മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം,

2019 ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ നൈറ്റ് വാക്ക് അഥവാ രാത്രി നടത്തം സംഘടിപ്പിക്കും. ‘പൊതുയിടം എന്റേതും’ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് ഈ രാത്രികാല നടത്തത്തിലൂടെ ഉദ്ദേശിക്കുന്നത്.

രാത്രി നടത്തത്തിന് പിന്നില്‍ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. രാത്രികാലങ്ങളില്‍ പുറത്ത് ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്ക് മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയുമുള്ള അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതില്‍ നിന്നും അവരെ മാറ്റിയെടുക്കുക എന്നതാണ് ആദ്യത്തേത്. ചിലരെങ്കിലും, സമൂഹത്തിലെ വളരെ ഒരു നൂനപക്ഷമെങ്കിലും രാത്രികാലങ്ങളില്‍ സ്ത്രീകളെ കണ്ടാല്‍ അവരെ ശല്യപ്പെടുത്താനായി മുന്നോട്ടു വരുന്ന അവസ്ഥയാണുള്ളത്. ഇങ്ങനെയുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ പോലീസിന് കൊടുക്കുകയും അവര്‍ക്കെതിരെ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് രണ്ടാമത്തേത്. ഈ രാത്രികാല നടത്തം ഡിസംബര്‍ 29ന് ശേഷം അറിയിക്കാതെ 100 നഗരങ്ങളില്‍ വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ആഴ്ച തോറും സംഘടിപ്പിക്കുന്നതാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും