സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്

വിമെൻ പോയിന്റ് ടീം

രാജീവ് ഗാന്ധിയുടെ പേരില്‍ കെപിസിസി നിര്‍മിച്ച കെട്ടിടത്തിന്റെ കരാര്‍തുക നല്‍കാതെ വഞ്ചിച്ച കേസില്‍കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ് അയച്ചു. തിരുവനന്തപുരം നെയ്യാര്‍ ഡാമിനടുത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച വകയില്‍ കുടിശ്ശികയായ 2.80 കോടിയിലേറെ രൂപ 13.5 ശതമാനം പലിശസഹിതം നല്‍കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരായ ഹീതര്‍ കണ്‍സ്ട്രക്ഷന്‍സ് നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം സബ് കോടതി സോണിയ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. കെപിസിസി നേതൃത്വത്തിന്റെ അനാസ്ഥയാണ് കോണ്‍ഗ്രസ് അധ്യക്ഷയെ കോടതി കയറ്റുന്നത്. 

സോണിയക്കു പുറമെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഹിദുര്‍ മുഹമ്മദ് എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചു. കേസ് 23ന് പരിഗണിക്കും.

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കെന്നു പറഞ്ഞാണ് നെയ്യാറില്‍ കൂറ്റന്‍ കെട്ടിടം നിര്‍മിച്ചത്. 2013 സെപ്തംബറില്‍ പ്രധാനകെട്ടിടത്തിന്റെ ഉദ്ഘാടനം സോണിയതന്നെയാണ് നിര്‍വഹിച്ചത്. തുടര്‍ന്ന് 2,80,40,376 രൂപയുടെ ബില്‍ കരാറുകാരന്‍ കെപിസിസിക്ക് നല്‍കി. എന്നാല്‍, പണം കുടിശ്ശികയായി. ഫണ്ടിന് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് വായ്പയെടുത്താണ് പ്രധാനകെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു.

പണം ലഭിക്കാതെ വന്നപ്പോള്‍ കരാറുകാരന്‍ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും കണ്ടു. ഒരു മാസത്തിനകം പണം നല്‍കാമെന്ന്  ഇവര്‍ ഉറപ്പുനല്‍കി. എന്നാല്‍, ഇതും ലംഘിക്കപ്പെട്ടതോടെ കരാറുകാരന്‍ സോണിയയെ കണ്ട് പരാതിപ്പെട്ടു. ഇതോടെ കുടിശ്ശിക എത്രയുംവേഗം കൊടുക്കണമെന്ന് സോണിയ കെപിസിസിക്ക് കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
സുധീരന്‍ കെപിസിസി പ്രസിഡന്റായതോടെ  ഇത്രയും വലിയ കെട്ടിടം വേണ്ടെന്ന നിലപാടെടുത്തതോടെയാണ് കരാറുകാരന്‍ വെട്ടിലായത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും