സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സഫയാണ് ദല്‍ഹിയിലെ പ്രക്ഷോഭങ്ങള്‍ക്ക് കാരണമെന്ന് ആരോപണം

വിമെന്‍ പോയിന്‍റ് ടീം

രാഹുല്‍ ഗാന്ധിയുടെ പ്രഭാഷണം പരിഭാഷപ്പെടുത്തിയതിലൂടെ ശ്രദ്ധേയയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി സഫ ഫെബിനെതിരെ ട്വിറ്ററില്‍ ആരോപണമുയര്‍ത്തി ദല്‍ഹി എം.എല്‍.എ. ശിരോമണി അകാലിദള്‍ ദേശീയ വക്താവ് കൂടിയായ മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് ട്വിറ്ററില്‍ സഫയാണ് ദല്‍ഹിയിലെ അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കാരണമെന്ന് ആരോപിച്ചത്.

എം.എല്‍.എയ്‌ക്കെതിരെ സഫയുടെ പിതാവ് കുഞ്ഞിമുഹമ്മദ് മലപ്പുറം കരുവാരക്കുണ്ട് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രക്ഷോഭവുമായി ബന്ധമില്ലാത്ത സഫയുടെ, രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്ന് കുഞ്ഞിമുഹമ്മദ് പരാതിയില്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയോടൊപ്പം സഫ നില്‍ക്കുന്ന ചിത്രങ്ങളും ദല്‍ഹിയിലെ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രവും ഉപയോഗിച്ച് ‘ഇപ്പോള്‍ നാമെല്ലാം അറിയുന്നു,ദല്‍ഹിയിലെ അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ ആരെന്ന്’ എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും