സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അരുന്ധതി റോയ്

വിമെന്‍ പോയിന്‍റ് ടീം

പൗരത്വ ഭേദഗതി നിയമത്തിലും എന്‍.ആര്‍.സിയിലും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നൊബേല്‍ പുരസ്‌കാര ജേതാവ് അരുന്ധതി റോയ്. ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നതെന്ന് അരുന്ധതി റോയ് ആരോപിച്ചു. ഔദ്യോഗികമായി അവര്‍ പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

‘മൂന്നുവര്‍ഷം മുന്‍പ്, നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്ത നോട്ടുനിരോധനം എന്ന നയം നമുക്കു മേല്‍ ചുമത്തപ്പെട്ടതിന്റെ ഫലമായി നമ്മള്‍ ബാങ്കുകള്‍ക്കു പുറത്ത് വിനീതവിധേയരായി വരി നിന്നു.

ഇപ്പോള്‍ ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും നമ്മുടെ ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനും കാല്‍ച്ചുവട്ടിലെ ഭൂമി പിളര്‍ത്താനും തയ്യാറെടുക്കുകയാണ്. 1935-ല്‍ നാസി ഭരണകാലത്തു നടപ്പാക്കിയ ന്യൂറംബര്‍ഗ് നിയമങ്ങളുടെ ഫലത്തെ ഓര്‍മിപ്പിക്കും വിധം വിനീത വിധേയരായി നമ്മള്‍ ഒരിക്കല്‍ക്കൂടി വരിനില്‍ക്കാന്‍ പോകുകയാണോ?

അങ്ങനെ നമ്മള്‍ ചെയ്യുകയാണെങ്കില്‍, ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. സ്വാതന്ത്ര്യാനന്തരം നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്’, അവര്‍ പറഞ്ഞു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. വിദ്യാര്‍ഥികളും രാഷ്ട്രീയപ്പാര്‍ട്ടികളും അടക്കുന്ന ജനത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെരുവില്‍ പ്രതിഷേധിക്കുകയാണ്. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ നിയമത്തിനെതിരെ ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു.

അതിനിടെ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ അക്രമത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണു രാജ്യത്തുടനീളം ഉയര്‍ന്നത്. വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ ഇതിനെതിരെ പ്രതിഷേധം തീര്‍ത്തുകഴിഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും