സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ച പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറിയെ പിന്തുണച്ച വി. മുരളീധരനെ തടഞ്ഞ് വനിതാ മാധ്യമപ്രവര്‍ത്തകര്‍

വിമെന്‍ പോയിന്‍റ് ടീം

മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറി എം. രാധാകൃഷ്ണനെ പിന്തുണച്ചു കേന്ദ്രമന്ത്രി വി. മുരളീധരന്‍. തൃശ്ശൂരില്‍ നടക്കുന്ന കേരളാ വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തിലായിരുന്നു മുരളീധരന്‍ ഇതു സംബന്ധിച്ച പ്രസ്താവന നടത്തിയത്.

രാധാകൃഷ്ണന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും അദ്ദേഹത്തെ വേട്ടയാടിയെന്നും മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു. ചിലര്‍ ചെയ്യുമ്പോള്‍ തെറ്റും ചിലര്‍ ചെയ്യുമ്പോള്‍ ശരിയും ആകരുതെന്നും നിഷ്പക്ഷത വേണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വേദിയില്‍ നിന്നിറങ്ങിയ ഉടന്‍തന്നെ മന്ത്രിയെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ തടഞ്ഞു. ആക്രമണത്തിനിരയായ സ്ത്രീയെ അപമാനിക്കുന്ന തരത്തിലാണു കേന്ദ്രമന്ത്രി സംസാരിച്ചതെന്ന് അവര്‍ പറഞ്ഞു. ഒടുവില്‍ മന്ത്രി പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും