സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗര്‍ഭധാരണത്തിനും ഗര്‍ഭനിരോധനത്തിനും മൊബൈല്‍ ആപ്പ്!!

വിമെൻ പോയിന്റ് ടീം

എന്തിനും ഏതിനും മൊബൈല്‍ ആപ്പുകളുള്ള ഈ ലോകത്ത് ഗര്‍ഭധാരണത്തിനും ഗര്‍ഭനിരോധനത്തിനും വരെ ആപ്ലിക്കേഷന്‍ എത്തി. വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പോലും സംഭവം സത്യമാണ്. ഗര്‍ഭനിരോധന ഗുളികകള്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്രേരണയാണ് പൊതുവെ സമൂഹത്തില്‍ കണ്ടുവരുന്നത്. സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ഗുളികകള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അതിന് സമാനമായ ശാരീരിക പ്രശ്‌നങ്ങളും അവയ്ക്കുണ്ട്. ഇത് പരിഹരിക്കാന്‍ ' ഫെര്‍ട്ടിലിറ്റി' ആപ്പിന് സാധിക്കും. 

പുതിയ ജനറേഷനില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതാണ് ഫെര്‍ട്ടിലിറ്റി ആപ്പ്. സ്ത്രീയുടെ ശാരീരിക മാറ്റങ്ങള്‍ നിരീക്ഷിക്കുകയും ആര്‍ത്തവ കാലഘട്ടത്തെ കണക്കിലെടുത്തുമാണ് ഗര്‍ഭ നിരോധനത്തിന് സഹായിക്കുന്നത്. സുരക്ഷിത സമയത്തെ ആപ്പ് പറഞ്ഞു തരും.സ്ത്രീയുടെ ആര്‍ത്തവ കാലഘട്ടത്തെ കണക്കിലെടുത്ത് സുരക്ഷിതമായ സെക്‌സ് സമയം എപ്പോഴാണെന്നും എപ്പോഴാണ് ഗര്‍ഭധാരത്തിനുള്ള സാധ്യത എന്നും ആപ്പ് പറഞ്ഞു തരും.ഗര്‍ഭനിരോധന ഗുളികയ്ക്ക് സമാനമായി പ്രവര്‍ത്തിക്കാന്‍ ഫെര്‍ട്ടിലിറ്റി ആപ്പിന് കഴിയും. 250 ലധികം വേര്‍ഷനില്‍ മൊബൈല്‍ ആപ്പുകള്‍ ലഭ്യമാണ്. ആപ്പിന്റെ നേട്ടങ്ങള്‍ ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീ ശരീരത്തിന്റെ ഹോര്‍മോണുകളെ സാരമായി ബാധിക്കുന്നു. എന്നാല്‍ ഫെര്‍ട്ടിലിറ്റി ആപ്പ് യാതൊരു ശാരീരിക പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുന്നില്ല.

ആര്‍ത്തവം തുടങ്ങുന്ന സമയത്താണ് ആപ്പ് ഉപയോഗിച്ച് തുടങ്ങുന്നത്. പിന്നീട് അടുത്ത ഓവുലേഷന്‍ നടക്കുന്നത് എന്നാണ്, സേഫ് പിരീഡ് എന്നാണ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ആപ്പ് നമ്മള്‍ക്ക് പറഞ്ഞു തരും.സുരക്ഷിതമായ സെക്‌സിലൂടെ മാത്രമേ ആരോഗ്യമുള്ള തലമുറ ഉണ്ടാകൂ. ഫെര്‍ട്ടിലിറ്റി ആപ്പിലൂടെ സുരക്ഷിതമായ ഗര്‍ഭധാരണ സമയത്തെ കണ്ടെത്താന്‍ കഴിയുമെന്നാണ് ആപ്പ് വികസിപ്പിച്ചവരുടെ വാദം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും